ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തില്‍: മകളുടെ വിവാഹ വാഹനത്തില്‍ ചാണകം പൂശി ഡോക്ടര്‍

Editor

പശുവിന്‍ ചാണകത്തിന്റെ ഔഷധ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മകളുടെ വിവാഹ വാഹനത്തില്‍ ചാണകം പൂശി ഡോക്ടര്‍. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടര്‍ നവ്‌നാഥ് ധുദലാണ് തന്റെ ടൊയോട്ട ഇന്നോവയില്‍ ചാണകം പൂശിയത്. ചാണകം കാന്‍സര്‍ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും നവ്‌നാഥ് വിശ്വസിക്കുന്നു.

ആഗോളതാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ചാണകത്തിന് വളരെയധികം പങ്കുണ്ടന്നും അദ്ദേഹം പറയുന്നു. വാഹനത്തിന്റ പുറത്ത് ചാണകം പൂശിയാല്‍ അകത്തെ താപനിലയും എസിയുടെ ഉപയോഗവും കുറയുമെന്നും മൊബൈല്‍ റേഡിയേഷന്‍ കുറയ്ക്കുമെന്നും നവ്‌നാഥ് പറയുന്നു.

നേരത്തെ വാഹനത്തിലെ ചൂട് കുറയ്ക്കുന്നതിനായി എസ്‌യുവിയില്‍ ചാണകം പൂശി ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതു കാറിനകത്തെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാള്‍ പറയുന്നു. കൂടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുര്‍ഗന്ധമുണ്ടാകൂവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറാണ് നവ്‌നാഥ് ദുദ്ഹല. ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടര്‍ നവ്‌നാഥ് പറയുന്നു. മണ്‍വീടുകളില്‍ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

लग्नातून सामाजिक संदेश…

कोल्हापूर – लग्न म्हणजे खर्च…लग्न म्हणजे जल्लोष..अस चित्र डोळ्यासमोर येत..मात्र लग्नातून सामाजिक संदेश दिला जाऊ शकतो. हे दाखवून दिलंय कोल्हापूरमधील एका कुटुंबान.. आपल्या लाडक्या मुलीची विदाई शेणाने लेप दिलेल्या गाडीतून केली. यातून ते कोणता संदेश देऊ इच्छितात. जाणून घ्या या व्हिडिओ तून. (व्हिडिओ – सचिन सावंत)#Marriage #SakalNews #MarathiNews

Posted by Sakaal on Saturday, 14 December 2019

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷം

ജെ.പി. നഡ്ഡ ഇന്ന് ബിജെപി അധ്യക്ഷ പദവിയിലേക്ക്

Related posts
Your comment?
Leave a Reply