യുഎഇ എക്‌സ്‌ചേഞ്ച്- ചിരന്തന പുരസ്‌കാരങ്ങള്‍ വിതരണം

Editor

ദുബായ്: അസത്യങ്ങളെ സമൂഹം ആഘോഷമാക്കുന്നത് അപകടകരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍. എഡിറ്റിങ്ങിനു സാധ്യതയില്ലാത്ത സാമൂഹിക മാധ്യമങ്ങളില്‍ നന്മയേക്കാള്‍ തിന്മ പിടിമുറുക്കുന്നത് ആസൂത്രിത ഫാഷിസ്റ്റ് നീക്കങ്ങളുടെ ഭാഗമാകാമെന്നും യുഎഇ എക്‌സ്‌ചേഞ്ച്-ചിരന്തന പി.വി. വിവേകാനന്ദന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കായേദ്, നിയമജ്ഞന്‍ റാഷിദ് അല്‍ സുവൈദി, അറ്റ്‌ലസ് രാമചന്ദ്രന്‍, യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.

അബ്ദുല്‍ കരീം അല്‍ കായേദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.പി.അഷറഫ്, സി.പി.ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇംഗ്ലിഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിനുള്ള വി.എം. സതീഷ് അവാര്‍ഡ് ഖലീജ് ടൈംസ് അസിസ്റ്റന്റ് എഡിറ്റര്‍ അഞ്ജന ശങ്കറും റേഡിയോ അവതരണ മികവിനുള്ള രാജീവ് ചെറായി അവാര്‍ഡ് ഗോള്‍ഡ് എഫ്.എം പ്രോഗ്രാം ഡയറക്ടര്‍ വൈശാഖ് സോമരാജനും ഏറ്റുവാങ്ങി.

യുഎഇ എക്‌സ്‌ചേഞ്ച്-ചിരന്തന മീഡിയ അവാര്‍ഡുകള്‍ സവാദ് റഹ്മാന്‍ (ഗള്‍ഫ് മാധ്യമം), നിഷ് മേലാറ്റൂര്‍ ( അമൃത ന്യൂസ്), ഫസ്ലു (ഹിറ്റ് എഫ്എം), അമ്മാര്‍ കിഴുപറമ്പ (പ്രവാസലോകം ഡോട് കോം), ഷിഹാബ് (ഖലീജ് ടൈംസ്) മുജീബ് അഞ്ഞൂര് ( ജയ്ഹിന്ദ് ന്യൂസ്) എന്നിവര്‍ക്കും സമ്മാനിച്ചു.

പി.വി. വിവേകാനന്ദിന്റെ പത്‌നി ചിത്ര, മക്കളായ അനൂപ്, വിസ്മയ, യുഎഇ എക്‌സ്‌ചേഞ്ച് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് മാനേജര്‍ വിനോദ് നമ്പ്യാര്‍, കവയിത്രി ഷീലാ പോള്‍, ഇറാം ഗ്രൂപ്പ് ഡയറക്ടര്‍ രാജേന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകരായ ഭാസ്‌ക്കര്‍ രാജ്, എം.സി.എ.നാസര്‍, കണ്ണൂര്‍ ജില്ല മുസ്?ലിം ലീഗ് സെക്രട്ടറി കെ.ടി. സഹദുല്ല, ഇന്‍കാസ് പ്രതിനിധി നദീര്‍ കപ്പാട്, കെഎംസിസി പ്രതിനിധി റഹീസ് തലശ്ശേരി, അബ്ദുല്‍ അസീസ് ദീവ, സലാം പാപ്പിനിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഷാര്‍ജയില്‍ മലയാളി ജീവനക്കാരനെ ലുലു പിരിച്ചു വിട്ടു

ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

Related posts
Your comment?
Leave a Reply