‘സോഹോ’യ്ക്ക് മശ്രിഖ് ബാങ്കുമായി പങ്കാളിത്തം

Editor

ദുബായ് : ബിസിനസ് സോഫ്റ്റ്വെയര്‍ സൊല്യൂഷനുകളില്‍ ലോകോത്തരമായ ‘സോഹോ’യ്ക്ക് യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മശ്രിഖ് ബാങ്കുമായി പങ്കാളിത്തം. ഈ സൊല്യൂഷന്‍ ലഭ്യമാക്കുന്നതിലൂടെ ഏറ്റവും ശക്തമായ വാറ്റ് അനുബന്ധ അക്കൗണ്ടിങ് സോഫ്റ്റ്വെയറായ സോഹോ ബുക്സിലേയ്ക്ക് മശ്രിഖ് ബാങ്കിന്റെ നിയോ ബിസ് മുഖേന ബന്ധപ്പെടാന്‍ സാധിക്കും.

മാന്വല്‍ ഡാറ്റ എന്‍ട്രി ഒഴിവാക്കി യാന്ത്രിക സംവിധാനമാണ് ഇതില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ യുഎഇക്ക് വേണ്ടി സവിശേഷമായി തയാറാക്കപ്പെട്ട പ്രഥമ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യമാണിതെന്ന് സോഹോ കോര്‍പറേഷന്‍ പ്രൊഡ്ക്ട് തലവന്‍ പ്രശാന്ത് ജന്‍ടി പറഞ്ഞു. മശ്രിഖ് ബാങ്ക് നിയോ ബിസ് ഹെഡ് രോഹിത് ഗാര്‍ഗും സോഹോ പ്രസിഡന്റ് ഹൈദര്‍ നിസാമും സംബന്ധിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുവൈത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പത്താമത് ശാഖ

ആയിരം കോടിയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കള്ളിയത്ത് ഗ്രൂപ്പ്; നൂറാം വര്‍ഷം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍ക്കും തുടക്കം

Related posts
Your comment?
Leave a Reply