ഒന്ന്കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും: പുതിയ ഇനം ചിലന്തി

16 second read

മെക്സിക്കന്‍ സിറ്റി: നിത്യേന നമുക്ക് ചുറ്റുമുണ്ടാകുന്ന ജീവിയാണ് ചിലന്തി. സാധാരണ ചിലന്തികള്‍ വലിയ ഭീഷണിയൊന്നും വരുത്താറില്ലെങ്കിലും ചിലയിനം ചിലന്തി കടിക്കുകയോ ദേഹത്ത് കയറുകയോ ചെയ്താല്‍ അത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും വരെ കാരണമായേക്കാം.

റികസ് സ്പൈഡര്‍, ബ്ലാക്ക് വിഡോ സ്പൈഡര്‍, ഹോബൊ സ്പൈഡര്‍ എന്നീ മൂന്ന് ഇനം ചിലന്തികള്‍ മനുഷ്യര്‍ക്ക് അപകടകരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ മെക്സിക്കോയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ പുതിയ ഇനം ചിലന്തിയെ കണ്ടെത്തുകയുണ്ടായി. ഇതിന്റെ കടിയേറ്റാല്‍ അത് വലിയ ആപത്കരമാകുമെന്നാണ് കണ്ടെത്തല്‍.

ഈ ചിലന്തിയുടെ ഒറ്റ കടിയില്‍ മനുഷ്യ ചര്‍മ്മം അഴുകി പോകുമെന്നാണ് മെകിസ്‌കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ജീവ ശാസ്ത്രജ്ഞനായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണും അദ്ദേഹത്തിന്റെ ശിഷ്യരായ ക്ലൗഡിയ നവറോ, കാരെന്‍ സോളിസ്, മരിയ കോര്‍ടെസ് അല്‍മ, മെയ്റ കോര്‍ടെസ് അല്‍ ജൗറെസ് എന്നിവരും ചേര്‍ന്നാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ലൊക്സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് ഇതിന്റെ പേരെന്ന് മെക്സിക്കന്‍ താഴ്വര വാസികള്‍ സ്ഥിരീകരിച്ചു.

ലൊക്സോസിലീസ് ചിലന്തികളുമായി സാമ്യമുള്ളതിനാല്‍ അലങ്കാര സസ്യങ്ങളുടെ ഷിപ്പിങ് വഴി ഈ പ്രദേശത്ത് എത്തിയതാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ ഈ രണ്ട് വര്‍ഗ്ഗങ്ങളുടേയും തന്മാത്രാ ജീവശാസ്ത്ര പഠനങ്ങള്‍ നടത്തുമ്പോള്‍ അവ തികച്ചും വ്യത്യസ്തമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയെന്ന് ‘അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണ്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കും. മാസങ്ങളെടുത്താലെ കടിയേറ്റയാളെ ഇതില്‍ നിന്ന് മോചിതനാക്കാന്‍ സാധിക്കൂ. കടിയേറ്റ പാട് ശരീരത്തില്‍ അത് പോലെ നിലനില്‍ക്കുകയും ചെയ്യം. ചിലന്തികള്‍ വീടിനകത്തും താപനില, ഈര്‍പ്പം, ഭക്ഷണം എന്നിവയിലെ മാറ്റങ്ങളുമായി നന്നായി പൊരുത്തപ്പെടുന്നതായി കാണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ ‘കുളിപ്പിച്ചു’ കിടത്തുമെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന…