വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവ്

Editor

ജക്കാര്‍ത്ത: വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവ് ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങുന്നതിനിടെ കുഴഞ്ഞുവീണു. ആരോഗ്യനില മോശമായിട്ടും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശിക്ഷ പൂര്‍ത്തിയാക്കിയശേഷം. ഇന്‍ഡൊനീഷ്യയിലെ ആച്ചെയ് പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് 22-കാരനായ യുവാവിനെ നൂറ് ചാട്ടവാറടിക്ക് ശിക്ഷിച്ചത്. തുടര്‍ന്ന് ശിക്ഷാ നടപടി ആരംഭിച്ചതോടെ തന്നെ ഉപദ്രവിക്കരുതെന്ന് യുവാവ് അഭ്യര്‍ഥിച്ചു. പക്ഷേ, ഇതുവകവെയ്ക്കാതെ ചാട്ടവാറടി തുടങ്ങി. ഇതിനിടെ യുവാവ് കുഴഞ്ഞുവീണെങ്കിലും വൈദ്യപരിശോധന നടത്തിയതിന് ശേഷം ബാക്കിയുണ്ടായിരുന്ന അടി കൂടി പൂര്‍ത്തിയാക്കി. ഇതിനുശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

യുവാവിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയെയും സമാനമായരീതിയില്‍ ശിക്ഷിച്ചിരുന്നു. സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു പുരുഷനോടൊപ്പം നിര്‍ത്തിയാണ് ഇരുവര്‍ക്കുമുള്ള ശിക്ഷ നടപ്പാക്കിയത്.

ഏകദേശം അഞ്ഞൂറോളം പേര്‍ ചാട്ടവാറടി കാണാന്‍ തടിച്ചുകൂടിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. ഓരോ അടി വീഴുമ്പോളും ഇനിയും ശക്തിയില്‍ അടിക്കൂ എന്നായിരുന്നു ഇവരുടെ ആക്രോശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ഫലം ഇതാണെന്നായിരുന്നു ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയ ഒരാളുടെ പ്രതികരണം.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പുതുമകളെല്ലാം ഒരുമിച്ച് : വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു

ഒന്ന്കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും: പുതിയ ഇനം ചിലന്തി

Related posts
Your comment?
Leave a Reply