നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ അറസ്റ്റ്

16 second read

തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണിത്.പിന്നീട് രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലീസ് സ്വീകരിക്കുകയുമുണ്ടായി.

ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്.ഇതേത്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകനെതിരെകേസെടുത്തിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ ‘കുളിപ്പിച്ചു’ കിടത്തുമെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന…