സംഘടനാ തിരഞ്ഞെടുപ്പിന്റെ സ്റ്റേ നീക്കാന്‍ ദേശീയ കമ്മിറ്റിക്ക് വേണ്ടി ആലുവ മുന്‍സിഫ് കോടതിയില്‍ ഹാജരായത് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അല്‍ജോ ജോസഫ് ; യൂത്ത് കോണ്‍ഗ്രസില്‍ ബാഹ്യ ഇടപെടലെന്ന ആക്ഷേപം ശക്തം: ഇലക്ഷന്‍ നിര്‍ത്തിവയ്ക്കണമെന്ന്‌കോലഞ്ചേരി മുന്‍സിഫ് കോടതിയിലും ഹര്‍ജി

Editor

എറണാകുളം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ വിവിധ കോടതികളില്‍ ഹര്‍ജികളുടെ പരമ്പര.തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവമുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.പ്രതികള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
അതേസമയം ആലുവ മുന്‍സിഫ് കോടതി തെരഞ്ഞെടുപ്പ് നടപടികള്‍ നേരത്തെ സ്റ്റേ ചെയ്തിരുന്നു.എന്നാല്‍ സ്റ്റേ നീക്കാനായി ഇലക്ഷന്‍ നടത്തുന്ന കമ്പനിക്ക് വേണ്ടിയും ദേശീയ സെക്രട്ടറി രവീന്ദ്ര നാസിനു വേണ്ടിയും ഹാജരായ വക്കീല്‍ ആണ് താരം. മൂവായിരത്തി അറുനൂറു കോടി രൂപയുടെ അഗസ്ത്യ വേസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്ത്യന്‍ മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി പുറത്താക്കിയ വ്യക്തിയാണ്. അല്‍ജോ നേരത്തെ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്നു.ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതിക്ഷേധം ശക്തമാവുകയാണ്. യൂത്ത് കോണ്‍ഗ്രസില്‍ ബാഹ്യശക്തികളുടെ ശക്തികളുടെ ഇടപെടല്‍ എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടിയുള്ള പടയൊരുക്കത്തിന്റെ ഭാഗമാണിതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ഡിസംബറില്‍ നടക്കാന്‍ പോകുന്ന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തടയണം എന്നവശ്യപ്പെട്ട് ആലുവാ സ്വദേശിയായ അബ്ദുള്‍ വാഹിദ് നല്‍കിയ ഹര്‍ജിയിലാണ് യൂത്ത് കോണ്‍ഗ്രസിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ അല്‍ജോ കെ ജോസഫ് ആലുവാ മുന്‍സിഫ് കോടതിയില്‍ ഹാജരായത്.കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരിയും ദേശീയ സെക്രട്ടറിയുമായ രബീന്ദ്രദാസിന് വേണ്ടിയാണ് അല്‍ജോ ജോസഫ് ആലുവാ കോടതിയില്‍ ഹാജരായത്.

അഗസ്ത്യ വേസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്ത്യന്‍ മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയാ വ്യക്തിയാണ് അല്‍ജോ കെ ജോസഫ്. സംഘടനയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയെ കൊണ്ട് സംഘടനയുടെ സുപ്രധാനമായ കേസ് വാദിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. വിവിധ വാട്ട്‌സ് അപ്പ് കൂട്ടായ്മ്മകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ അല്‍ജോ കെ ജോസഫിനെതിരെ രംഗത്തെത്തി.

തീഹാര്‍ ജയിലില്‍ കഴിയുന്ന ക്രിസ്തന്‍ മിഷേലിന് വേണ്ടി ഹാജരായതിന്റെ പേരില്‍ സംഘടന പുറത്താക്കിയ അല്‍ജോ കെ ജോസഫ് യൂത്ത് കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്

കോലഞ്ചേരി ജൂഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബേസില്‍ പോളും സച്ചിന്‍ സി തങ്കപ്പനും ഹര്‍ജി നല്‍കിയത്.
സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെടുത്തിയ ഫെയിം എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ഭീമമായ തുക പിരിച്ച് പ്രക്രിയ നടത്തുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. പ്രാഥമിക അംഗത്വത്തിന് ഒരു രൂപയും സ്ഥിരാംഗത്വത്തിന് 11 രൂപയുമാണ് സംഘടന നിശ്ചയിച്ചിരിക്കുന്ന തുക. എന്നാല്‍ ഓണ്‍ലൈനായി 75 രൂപയും നേരിട്ട് 125 രൂപയുമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ചുമത്തുന്നത്. ഏകദേശം ആറ് കോടിയോളം രൂപ ഇത്തരത്തില്‍ പിരിച്ചു എന്നും ആക്ഷേപമുണ്ട്.

2018 നവംബറില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി നീളുകയാണ്

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഡി.എക്‌സ്.എന്‍: തട്ടിപ്പിന്റെ രണ്ടുമുഖങ്ങള്‍: ഇരയാകുന്നത് പൊതുജനവും സ്വന്തം ഏജന്റുമാരും :ഏറ്റവും കൂടുതല്‍ തട്ടിപ്പ് പത്തനംതിട്ട, അടൂര്‍, കോട്ടയം കേന്ദ്രീകരിച്ച്:വെളളപോക്കിന്റെ അസുഖം ഉളള യുവതിക്ക് യുവതിക്ക് നല്‍കിയത് ..!

അടൂര്‍ കരിക്കിനേത്ത് സില്‍ക്സ് ഗലേറിയില്‍ കിളിവാതിലൂടെ കച്ചവടം: ലോക്ക്ഡൗണ്‍ ലംഘിച്ച് കിളിവാതില്‍ വില്‍പ്പന നടത്തിയതിന് ഉടമ ജോസ് കരിക്കിനേത്ത് അടക്കം എട്ടു പേര്‍ അറസ്റ്റില്‍

Related posts
Your comment?
Leave a Reply