നവജാതശിശുവിന്റെ മൃതദേഹം വീട്ടില്‍ ബക്കറ്റിനുള്ളില്‍: യുവതി പോലീസ് നിരീക്ഷണത്തില്‍

16 second read

ഗാന്ധിനഗര്‍:രക്തസ്രാവവുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അധികൃതരുടെ പരാതിയില്‍ പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നവജാതശിശുവിന്റെ മൃതദേഹം വീട്ടില്‍ ബക്കറ്റിനുള്ളില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാെണന്നും ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയില്‍ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പോലീസില്‍ അറിയിക്കാന്‍ അധികാരികളെ േപ്രരിപ്പിച്ചത്. തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തി പരിശോധിച്ചത്. നവജാതശിശുവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കി. ഗാന്ധിനഗര്‍ സി.ഐ. അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…