എയര്‍ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സര്‍വീസ്

24 second read

കരിപ്പൂര്‍: എയര്‍ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സര്‍വീസ് ഡിസംബറില്‍ 25-ന് ആരംഭിക്കും. 24-ന് രാത്രി 11.05-ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന ജംബോ വിമാനം 25-ന് രാവിലെ 7.30-ന് കോഴിക്കോട്ടെത്തും. അടുത്തയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ ശ്രമം തുടങ്ങി.
ജിദ്ദ സര്‍വീസ് വൈകുന്നതായി മാതൃഭൂമി വാര്‍ത്ത നല്‍കിയതിന് തൊട്ടുപിറകെയാണ് എയര്‍ ഇന്ത്യയുടെ നടപടി.

ഡല്‍ഹിയില്‍നിന്നും കോഴിക്കോട്ടെത്തി ജിദ്ദയ്ക്കുപറക്കുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യന്‍ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട്- ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

കരിപ്പൂരില്‍ ജിദ്ദ യാത്രക്കാരെ ഇറക്കിയശേഷം, വിമാനം ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്താനാണ് പുതിയനീക്കം. നേരിട്ടുള്ള കോഴിക്കോട്-ഡല്‍ഹി സര്‍വീസിന് ശരാശരി 3.1 മണിക്കൂര്‍ സമയമെടുക്കും. ഇങ്ങനെവരുമ്പോള്‍ ഏഴുമണിക്കൂര്‍ പറക്കാനും അതുവഴി വലിയ പാര്‍ക്കിങ് ചാര്‍ജ് ഒഴിവാക്കാനും എയര്‍ ഇന്ത്യക്ക് സാധിക്കും’

രാവിലെ 11-ന് ഡല്‍ഹിയില്‍ എത്തുന്ന വിമാനം വൈകുന്നേരം അഞ്ചിന് ഡല്‍ഹി – ജിദ്ദ, ഡല്‍ഹി-കോഴിക്കോട് യാത്രക്കാരുമായി കോഴിക്കോട്ട് എത്തും,കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കാരെയും കയറ്റി വൈകുന്നേരം 6.30-ന് ജിദ്ദയിലേക്ക് പുറപ്പെടും

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …