മോഷണത്തിനെത്തിയ കള്ളന്‍ നിരീക്ഷണ ക്യാമറ അപഹരിച്ചു

16 second read

പാമ്പാടി: പൊത്തന്‍പുറം ബ്ലോസം വാലി സ്‌കൂള്‍ ഓഫ് എയ്ഞ്ചല്‍സില്‍ മോഷണത്തിന് എത്തിയ യുവാവ് നിരീക്ഷണ ക്യാമറ അപഹരിച്ചു കടന്നു കളഞ്ഞു. സെന്റ് ഇഗ്‌നാത്തിയോസ് പള്ളിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ 1 എണ്ണം ആണ് മോഷ്ടാവ് അപഹരിച്ചത്. 4 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്.

2 ക്യാമറകള്‍ മുകളിലേക്ക് തിരിച്ചു വച്ച നിലയിലാണ്. ചെറുപ്പക്കാരന്‍ ആയ മോഷ്ടാവ് മുഖം മൂടി ധരിച്ചാണ് എത്തിയത്. ഈ ദൃശ്യങ്ങള്‍ എല്ലാം ക്യാമറയില്‍ പതിഞ്ഞു ലഭിച്ചിട്ടുണ്ട്. ഇത് സഹിതം പൊലീസില്‍ പരാതി നല്‍കി. പിറകില്‍ ബാഗ് ഉള്‍പ്പെടെ ധരിച്ചാണ് മോഷ്ടാവ് എത്തിയിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. മാസങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ മോഷണ ശ്രമം നടന്നിരുന്നു. സ്‌കൂളിന് അകത്തു കയറിയ മോഷ്ടാവ് വാതിലുകളും അലമാരകളും തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പഴയ കേസില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടും മോഷണ ശ്രമം അരങ്ങേറിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…