പിഎസ്സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം നല്‍കുന്നത് : ഒടിപി

16 second read

തിരുവനന്തപുരം: പിഎസ്സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം നല്‍കുന്നത് ഒടിപി (വണ്‍ ടൈം പാസ്വേഡ്) മുഖേനയാക്കും.
അതിന് 10 മിനിറ്റ് സമയസാധുതയുള്ള ഒടിപി അനുവദിക്കാനും പിഎസ്സി യോഗം തീരുമാനിച്ചു. ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍നിന്നു കൂട്ടമായി സ്ഥിരീകരണം നല്‍കുന്നതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഓരോ ഉദ്യോഗാര്‍ഥിയും നേരിട്ട് ഇതു ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന പുതിയ പരിഷ്‌കാരം.

വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്കു നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമായിരിക്കും 21, 22 തീയതികളില്‍ നിയമന ശുപാര്‍ശ നേരിട്ടു കൈമാറുക. ഇതിലേക്കായി ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈല്‍ ആധാറുമായി ലിങ്ക്് ചെയ്യുകയും ആധാര്‍ ഹാജരാക്കുകയും ചെയ്യണം.
ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…