ലോകത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനങ്ങളിലൊന്നായ ദുബായ് എയര്‍ ഷോ ആരംഭിച്ചു

Editor

ദുബായ്:ലോകത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനങ്ങളിലൊന്നായ ദുബായ് എയര്‍ ഷോ ആരംഭിച്ചു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് വ്യോമാഭ്യാസങ്ങള്‍ വീക്ഷിച്ചു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം, ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും പ്രദര്‍ശനം കാണാന്‍ എത്തി.

ദേശീയ വ്യോമാഭ്യാസ പ്രകടന സംഘമായ അല്‍ ഫുര്‍സാന്‍ അന്തരീക്ഷത്തില്‍ ദേശീയപതാക തീര്‍ത്ത് കാണികളുടെ മനം കുളിര്‍പ്പിച്ചു. ഇരമ്പിയാര്‍ത്ത വ്യോമയാന വ്യൂഹങ്ങള്‍ ഒന്നായി കുതിച്ചുയര്‍ന്നും മലക്കംമറിഞ്ഞും വെട്ടിത്തിരിഞ്ഞും വിസ്മയം തീര്‍ത്തു. യുഎസ്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വായൂസേനാ വിഭാഗങ്ങളും വ്യോമ അഭ്യാസ പ്രകടനങ്ങള്‍ നടത്തി.

ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എച്ച്.എസ് അറോറ ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇഷ്ടപെട്ട ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍

ഷാര്‍ജയില്‍ മലയാളി ജീവനക്കാരനെ ലുലു പിരിച്ചു വിട്ടു

Related posts
Your comment?
Leave a Reply