സൗദിയില്‍ ആദ്യ വനിതാ ഐഎഫ്എസ് ഓഫിസറാകാന്‍ മലയാളി

Editor

ജിദ്ദ സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കൊമേഴ്‌സ്യല്‍, പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോണ്‍സലായി ഹംന മറിയം ചുമതലയേല്‍ക്കും. നിലവിലെ കോണ്‍സല്‍ മോയിന്‍ അക്തര്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചു പോകുന്ന ഒഴിവിലാണ് നിയമനം. പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് സൗദിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.

ആദ്യമായാണ് വനിതാ ഐഎഫ്എസ് ഓഫിസര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയേല്‍ക്കുന്നതെന്നു കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു.ഫറൂഖ് കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരിക്കെയാണ് ഹംന മറിയം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ടിപി അഷ്‌റഫിന്റെയും ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടെയും മകളാണ്. തെലങ്കാന കേഡറിലെ ഐഎഎസുകാരന്‍ അബ്ദുല്‍ മുസമ്മില്‍ ഖാനാണ് ഭര്‍ത്താവ്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി

കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലറായി മലയാളിയായ ഹംന മറിയം ചുമതലയേറ്റു

Related posts
Your comment?
Leave a Reply