‘എന്നെ ഒരു അണുബാധ വല്ലാതെ വേദനിപ്പിച്ചിരുന്നു.. ഞാനത് നീക്കം ചെയ്തു’: ശ്വേതാ തിവാരി

17 second read

ഹിന്ദി ബിഗ് ബോസിന്റെ നാലാം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമാ-സീരിയല്‍ നടിയാണ് ശ്വേതാ തിവാരി. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു സംസാരിക്കവെ തകര്‍ന്നു പോയ തന്റെ ദാമ്പത്യത്തെക്കുറിച്ച് ശ്വേത മനസ്സു തുറന്നിരുന്നു.

ഒന്‍പതു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2007ലാണ് ആദ്യ ഭര്‍ത്താവ് നടന്‍ രാജ ചൗധരിയുമായുള്ള ശ്വേതയുടെ ബന്ധം വിവാഹമോചനത്തിലെത്തുന്നത്. മദ്യപനായിരുന്ന ചൗധരി ഷൂട്ടിങ് ലൊക്കേഷനുകളില്‍ വച്ചു പോലും ശ്വേതയോട് അപമര്യാദയായി പെരുമാറിയിരുന്നു. വിവാഹമോചനം ലഭിച്ചപ്പോള്‍ മകള്‍ പാലകിനെശ്വേത ഒപ്പം കൂട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ നടന്‍ അഭിനവ് കോഹ്ലിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ റെയാന്‍ഷ് കോഹ്ലി എന്നൊരു മകനുമുണ്ടായി. ആഴ്ച്ചകള്‍ക്കു മുമ്പാണ് രണ്ടാം ഗാര്‍ഹികപീഡനത്തിന് കോഹ്ലിക്കെതിരേകേസ് കൊടുക്കുന്നത്. ഇരുവരും ഇപ്പോള്‍ വിവാഹമോചിതരാണ്.

രണ്ടു തവണയും വിജയകരമാകാതെ പോയ ദാമ്പത്യബന്ധങ്ങളെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ. ‘എന്നെ ഒരു അണുബാധ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാനത് നീക്കം ചെയ്തു. എന്റെ കൈക്കാണോ, കാലിനാണോ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിനാണോ എന്ന് ആളുകള്‍ വിചാരിക്കും. എന്നാല്‍ ഒന്നു മനസ്സിലാക്കൂ. എന്നെ ബാധിച്ചത് വലിയൊരു വിഷമായിരുന്നു. ഞാനത് നീക്കം ചെയ്തു. ഇപ്പോള്‍ ഞാന്‍ വീണ്ടും ആരോഗ്യവതിയായി. ഞാന്‍ സന്തുഷ്ടയാണെന്നു നടിക്കുകയല്ല. ഞാന്‍ ശരിക്കും സന്തോഷവതിയാണ്. എന്റെ രണ്ടാം വിവാഹവും എങ്ങനെയാണ് തകരുന്നത് എന്നു ചോദിച്ചവരോട് ഞാന്‍ തിരിച്ചു ചോദിക്കട്ടെ. എന്തു കൊണ്ട് അങ്ങനെ സംഭവിച്ചുകൂടാ? പ്രശനങ്ങള്‍ മറ്റുള്ളവരോടു തുറന്നു പറയാനുള്ള ധൈര്യമെങ്കിലും ഞാന്‍ കാണിച്ചില്ലേ? വിവാഹേതരബന്ധങ്ങളുള്ള നിരവധി പേരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവരെക്കാളുമൊക്കെ ഭേദമല്ലേ ഞാന്‍? എനിക്കു നിങ്ങള്‍ക്കൊപ്പം ജീവിക്കേണ്ടെന്ന് ആ പുരുഷനോടു തുറന്നു പറയാന്‍ ധൈര്യം കാണിച്ചില്ലേ ഞാന്‍’ ശ്വേത ചോദിക്കുന്നു.

നാഗിന്‍, ബാല്‍വീര്‍, മേരേ ഡാഡ് കീ ദുല്‍ഹന്‍ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്വേത ഹിന്ദി, പഞ്ചാബി, കന്നഡ, മറാത്തി, ഉറുദു, നേപ്പാളി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…