രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Editor

രാജ്‌കോട്ട്:ട്രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 43 പന്തില്‍ അര്‍ധ സെഞ്ചുറി (85, 6 ഫോര്‍, 6 സിക്‌സ്) കുറിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവില്‍ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ 3 മത്സര പരമ്പര 1-1 സമനിലയിലായി. അവസാന മത്സരം ഞായറാഴ്ച നാഗ്പുരില്‍ നടക്കും.

മുസ്തഫിസുറിന്റെ ആദ്യ ഓവറില്‍ 2 ഫോറടിച്ചു ധവാന്‍ സൂചന നല്‍കിയത് പിന്നീടങ്ങോട്ട് രോഹിത് ഏറ്റെടുത്തു. മുസ്ഫിസുറിന്റെ അടുത്ത ഓവറില്‍ 2 ഫോറും 2 സിക്‌സും അടിച്ച രോഹിത് സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികള്‍ക്കു ദീപാവലി ആഘോഷത്തുടര്‍ച്ച നല്‍കി. ഒന്‍പതാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. മൊസാദഖ് എറിഞ്ഞ പത്താം ഓവറിന്റെ ആദ്യ 3 പന്തും സിക്‌സടിച്ച് രോഹിത് വെടിക്കെട്ട് തുടര്‍ന്നു. 11-ാം ഓവറില്‍ ധവാന്‍ (27 പന്തില്‍ 31) പുറത്തായി. സെഞ്ചുറിയിലേക്കു കുതിച്ച രോഹിത് അമിനുല്ലിന്റെ പന്തില്‍ മിഥുന്‍ പിടിച്ചു പുറത്താകുമ്പോള്‍ ഇന്ത്യയ്ക്കു ജയം 45 പന്തില്‍ 29 റണ്‍സ് അകലെ മാത്രം. രോഹിതിന്റെ 22-ാം അര്‍ധ സെഞ്ചുറിയാണിത്; ഇതോടെ രാജ്യാന്തര ട്വന്റി20യില്‍ രോഹിത് 100 മത്സരം തികച്ചു. കെ.എല്‍.രാഹുലും(8) ശ്രേയസ് അയ്യരും(24) ചേര്‍ന്ന് അനായാസം ടീമിനെ വിജയത്തിലെത്തിച്ച് ആഘോഷം പൂര്‍ണമാക്കുകയും ചെയ്തു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബംഗ്ലദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട്

മുംബൈയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ പകരം വീട്ടി ഇന്ത്യ

Related posts
Your comment?
Leave a Reply