ഒരു സമുദായ നേതാവിന് ജാതിവാല്‍ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും വെള്ളാപ്പള്ളി

16 second read

കൊല്ലം: എന്‍എസ്എസിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവിന് ജാതിവാല്‍ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്. അവര്‍ക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

നവോത്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ മാനസിക വൈകല്യമുള്ളവരും മാനസിക വികാസമില്ലാത്തവരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്തു നടന്ന ആര്‍.ശങ്കര്‍ അനുസ്മരണത്തിലാണു വെള്ളാപ്പള്ളിയുടെ പരാമാര്‍ശം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

എന്‍എസ്എസ് നേതൃത്വത്തിന്റെ ചിന്തകള്‍ കാടത്തമാണെന്ന് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇപ്പോള്‍ തന്നെ തുടങ്ങി. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …