ബംഗ്ലദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട്

Editor

ന്യൂഡല്‍ഹി ബംഗ്ലദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട് 7:00 മുതല്‍ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ (പഴയ ഫിറോസ് ഷാ കോട്ല)) നടക്കുമ്പോള്‍ ആശങ്ക നഗരത്തിലെ വായു മലിനീകരണത്തെക്കുറിച്ചും പൊടിയെക്കുറിച്ചും മാത്രം.

മലിനീകരണം രൂക്ഷമാണെങ്കിലും കളി മാറ്റില്ലെന്നുബിസിസിഐ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ നില അല്‍പ്പം മെച്ചപ്പെട്ടതാണ് ആശ്വാസം. തല്‍ക്കാലം മലിനീകരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും കളിയില്‍ മാത്രമാണു ശ്രദ്ധയെന്നും ബംഗ്ലദേശ് ക്യാപ്റ്റന്‍ മഹ്മദുല്ല റിയാദും പറയുന്നു. ഇന്നലെയും ഇരു ടീമുകളും പരിശീലനത്തിനിറങ്ങി. ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരില്ലാത്ത ബംഗ്ലാദേശ് ടീം അധികം തലവേദനയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഹാര്‍ദിക് പാണ്ഡ്യയുടെ ഒഴിവു നികത്താന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ പരീക്ഷിക്കുമെന്നാണു വിവരം.

കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരെ തിളങ്ങിയ മുഹമ്മദ് നസീമിലാണു ബംഗ്ലദേശ് പ്രതീക്ഷകളേറെയും. തമീം ഇക്ബാല്‍, മുഹമ്മദ് ഷെയ്ഫുദ്ദീന്‍ എന്നിവരുടെ അഭാവവും ടീമിനെ തളര്‍ത്തുന്നുണ്ട്. ടീമിലുള്ള അറാഫത്ത് സണ്ണി, അല്‍ അമീന്‍ ഹുസൈന്‍ എന്നിവര്‍ അവസാനം രാജ്യാന്തര ട്വന്റി20 കളിച്ചതു 3 വര്‍ഷം മുന്‍പ്. മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിനത്തില്‍ സ്പിന്നര്‍മാരെ തുണച്ച പിച്ചാണു ഇവിടുത്തേത്. ഇന്നു റണ്‍മഴ പെയ്താലും അത്ഭുതപ്പെടേണ്ടതില്ല.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Related posts
Your comment?
Leave a Reply