മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ പെരുന്നാള്‍

Editor

മസ്‌കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ കാവല്‍പിതാവായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 117-ാം ഓര്‍മ്മപെരുന്നാളിന് കൊടിയേറി. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഇടവക വികാരി ഫാ. പി. ഓ. മത്തായി, അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കും.

പെരുന്നാള്‍ ആചരണത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ റാസ, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, നേര്‍ച്ച വിളമ്പ്, ശ്ലൈഹീക വാഴ്വ് എന്നിവ നടത്തും.വചന ശുശ്രൂഷയ്ക്ക് ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പാ നേതൃത്വം നല്‍കും.

നവംബര്‍ എട്ടിന് നാല്പത്തി ഏഴാമത് ഇടവക ദിനാചരണം, ഫെറ്റ് ആന്‍ഡ് സെയില്‍, ആദ്യ ഫലലേലം, ഗാന ശുശ്രൂഷ, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തും. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. നവംബര്‍ 4ന് ഡോ. സ്‌തേഫാനോസ് മാര്‍ തേവോദോസിയോസിന്റെ പന്ത്രണ്ടാമത് ഓര്‍മ്മയും അനുസ്മരണവും നടത്തും.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒഐസിസി സലാല ഇന്ദിരാഗാന്ധിയുടെ 35 ചരമ വാര്‍ഷികം ആചരിച്ചു

ഒഐസിസി ഒമാന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു

Related posts
Your comment?
Leave a Reply