കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വികസന നേട്ടങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ പി.മോഹന്‍രാജ്: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറഞ്ഞ് വോട്ടുപിടിക്കാന്‍ ജനീഷ്: ഇടതു വലതു മുന്നണികളെ അട്ടിമറിച്ച് വിജയം നേടുമെന്ന് സുരേന്ദ്രനും

16 second read

പത്തനംതിട്ട: അടൂര്‍ പ്രകാശിന്റെ വികസന നേട്ടങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ്. മണ്ഡലത്തില്‍ 23 വര്‍ഷക്കാലമായി നടത്തിയ വികസന നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞാണ് മോഹന്‍രാജ് വോട്ടു ചോദിക്കുന്നത്. ഡിസിസി പ്രസിഡന്റെന്ന നിലയിലും പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവുന്നുണ്ട്.അടൂര്‍ പ്രകാശിന്റെ ഉറച്ച പിന്തുണയാണ് പി.മോഹന്‍രാജിന്റെ കരുത്ത്. ഇടതുപക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ആരോപണങ്ങള്‍ക്ക് മണ്ഡലത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ശബരിമല വിഷയവും ചര്‍ച്ചയാകും.
സമുദായ സംഘടനകള്‍ക്കെല്ലാം മോഹന്‍രാജ് പ്രിയപ്പെട്ടവനാണ്.
ഓര്‍ത്തഡോക്‌സ് സഭയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന മോഹന്‍ രാജിനെ കാലം ചെയ്ത
അലക്‌സിയോസ്സ് മാര്‍ യൗസേബിയോസ്
തിരുമേനി ‘മാമോദിസാ വെള്ളം മുക്കാത്ത ക്രിസ്ത്യാനി ‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

അടൂര്‍ പ്രകാശ് കലാശക്കൊട്ടിന് എത്തിയില്ല എന്ന വാര്‍ത്തക്ക് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു തെരഞ്ഞെടുപ്പില്‍ സജീവമല്ല എന്ന വാദമുയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കുന്നത്. അതേ സമയം താന്‍ മത്സരിക്കുന്ന ഘട്ടത്തില്‍ പോലും കലാശക്കൊടിന് പോകാറില്ലെന്നും, മോഹന്‍രാജിന്റെ വിജയത്തില്‍ സംശയമില്ലെന്നും അടൂര്‍ പ്രകാശ് പറയുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പറഞ്ഞ് വോട്ട് പിടിക്കാനാണ് ജനീഷ് എത്തുന്നത്.ജനീഷ് സീതത്തോട് പഞ്ചായത്തംഗമായിരുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹിയായ ജനീഷ് ഇത്തവണ ഇടതുപക്ഷം കോന്നി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്.എല്ലാ ഘടകങ്ങളും തനിക്ക് അനുകൂലമാണെന്നാണ് ജനീഷിന്റെ വിലയിരുത്തല്‍.പാലായില്‍ നടത്തിയ വിജയം കോന്നിയിലും ആവര്‍ത്തിക്കാനാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

എന്നാല്‍ ഇത്തവണ ബിജെപി വിജയിക്കും എന്നാണ് കെ.സുരേന്ദ്രന്‍ പറയുന്നത്. ഇടതു വലതു മുന്നണികളെ തകര്‍ക്കാന്‍ കഴിയും എന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തനിക്ക് വോട്ടു ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…