സ്പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ തടഞ്ഞു

18 second read

ന്യൂഡല്‍ഹി: കാബൂളിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. 120 യാത്രക്കാരുമായി സെപ്റ്റംബര്‍ 23-ന് ന്യൂഡല്‍ഹിയില്‍നിന്ന് കാബൂളിലേക്ക് പോയ വിമാനത്തെയാണ് പാക് വ്യോമാതിര്‍ത്തിയില്‍വെച്ച് തടഞ്ഞതെന്ന് ഡി.ജി.സി.എ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനം പാക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങള്‍ തടയുകയായിരുന്നു. തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനത്തോട് താഴ്ന്നുപറക്കാന്‍ ആവശ്യപ്പെട്ടു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍വശത്തെ നമ്പറുകളും എഴുത്തുകളുമാണ് ആശയക്കുഴപ്പമുണ്ടാവാന്‍ കാരണമായതെന്നാണ് വിവരം.

ഇതിനിടെ, സ്പൈസ് ജെറ്റിലെ പൈലറ്റുമാരും പാക് യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരും ആശയവിനിമയം നടത്തി. സ്പൈസ് ജെറ്റിന്റേത് യാത്രാവിമാനമാണെന്ന് മനസിലാക്കിയതോടെ വിമാനത്തെ പറക്കാന്‍ അനുവദിച്ചെന്നും അഫ്ഗാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വരെ പാക് യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…