ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ

18 second read

കൊല്‍ക്കത്ത: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കണമെങ്കില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ- പാക്കിസ്ഥാന്‍ പരമ്പരകള്‍ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗാംഗുലി.

ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുമോയെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടുമാണു ചോദിക്കേണ്ടത്. ഇരുവരുടെയും അനുമതിയോടെ മാത്രമേ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ സാധിക്കൂ. അതിനാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാനാകില്ല- ഗാംഗുലി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിനെ നയിച്ചത് ഗാംഗുലിയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…