പ്രണയം നിഷേധിച്ചു: പ്രവാസിയുടെ ഭാര്യയെയും മകളെയും കൊന്നു

Editor

ഉത്തര്‍പ്രദേശ്: പ്രവാസി ഇന്ത്യക്കാരന്റെ ഭാര്യയും കൗമാരക്കാരിയായ മകളും ഉത്തര്‍പ്രദേശിലെ അസംഗഢില്‍ കൊല്ലപ്പെട്ടു. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍ ഗസല (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അസംഗഢ് സ്വദേശി ശുഭം വിശ്വകര്‍മ (24)യെ പൊലീസ് അറസ്റ്റ് ചെയ്തു.

അസംഗഢിലെ കൃഷിക്കളത്തിലാണ് രണ്ടു മൃതദേഹങ്ങളും കാണപ്പെട്ടത്. ഇതേനാട്ടുകാരനായ പ്രതിക്ക് ഗസലയോട് ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ പെണ്‍കുട്ടി നിരസിച്ചതിലുള്ള ദേഷ്യത്തില്‍ കൊല നടത്തുകയായിരുന്നുവെന്നും അസംഗഢ് പൊലീസ് സൂപ്രണ്ടന്റ് ത്രിവേണി സിങ് പറഞ്ഞു.

ഗസല അടക്കം അഞ്ചു മക്കളാണ് നിസാര്‍-നൂറാന്‍ ദമ്പതികള്‍ക്കുള്ളത്. ഇവരുടെ ഭിഖ ഗ്രാമത്തിലെ വീട്ടിലെ സന്ദര്‍ശകനായിരുന്നു പ്രതി. ഇതിനിടെയായിരുന്നു ഇയാള്‍ക്ക് ഗസലയോട് ഇഷ്ടം തോന്നിയത്. ഇതോടെ ഗസല ഇയാളെ അകറ്റാനും തുടങ്ങി. ഈ മാസം അഞ്ചിന് രാത്രി ശുഭം തങ്ങളുടെ വീട്ടിലേയ്ക്ക് വരുന്നത് നൂറാന്‍ തടഞ്ഞു. തുടര്‍ന്ന് മക്കളെ ഒരു മുറിയിലടച്ച ശേഷം പുറത്ത് കിടന്നുറങ്ങി.

ഇതില്‍ പ്രകോപിതനായ പ്രതി നൂറാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി തള്ളുകയായിരുന്നു. തിരിച്ചു വന്ന ശേഷം അതിക്രമിച്ച് വീട്ടില്‍ കയറി ഗസലയെയും കൊലപ്പെടുത്തി അവിടെ നിന്നു രക്ഷപ്പെട്ടു. പിറ്റേദിവസം രാവിലെയാണ് നൂറാന്റെ മൃതദേഹം വഴിപോക്കര്‍ കണ്ടത്. ഗസലയുടെ മൃതദേഹം തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവമറിഞ്ഞയുടന്‍ തന്നെ നിസാര്‍ നാട്ടിലേയ്ക്ക് യാത്രയായി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തു: വയോധികന്റെ കാല്‍ സഹോദരപുത്രന്‍ വെട്ടിമാറ്റി

‘ഓപ്പറേഷന്‍ പി ഹണ്ട്’ കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

Related posts
Your comment?
Leave a Reply