കോന്നിയില്‍ യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നു: മോഹന്‍രാജിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി അടൂര്‍ പ്രകാശ് :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് മണ്ഡലത്തില്‍

Editor

സ്വന്തം ലേഖകന്‍

കോന്നി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തുടക്കത്തിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിട. നേതൃത്വത്തിന് അടൂര്‍ പ്രകാശ് എംപിയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
അടൂര്‍ പ്രകാശ് തന്നെയാണ് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് സജീവമാണ്.
കോന്നിയില്‍ ഒന്നാം സ്ഥാനത്തിന് യുഡിഎഫിന് എതിരാളികള്‍ആരുമില്ല. ഇടതുപക്ഷവും ബിജെപിയും ‘ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും ,അതിനാല്‍ പി.മോഹന്‍രാജ് വിജയിക്കുമെന്നതില്‍ തനിക്കോ, കോന്നിയിലെ ജനങ്ങള്‍ക്കോ യാതൊരു സംശയവുമില്ലെന്നും അടൂര്‍ പ്രകാശ് എംപി പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പൂര്‍ണ വിജയപ്രതീക്ഷയാണുള്ളതെന്ന് പി.മോഹന്‍രാജും വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ്, പത്തനംതിട്ട നഗരസഭാ മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്നാണ്
പ്രതീക്ഷയെന്നും മോഹന്‍രാജ് പറയുന്നു.
കുടുംബ സംഗമങ്ങള്‍ക്കാണ് യുഡിഎഫ് ക്യാമ്പ് ഇപ്പോള്‍ പ്രധാന പരിഗണന നല്‍കുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രധാന നേതാക്കള്‍ നിരവധി കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗം കൊഴിപ്പിക്കാന്‍ ഇന്ന് മണ്ഡലത്തിലെത്തും.
എംപിമാരും, യുവഎംഎല്‍എമാരും, പ്രചാരണ പരിപാടികളില്‍ സജീവമാണ്. എംപിമാരായ ഡീന്‍ കുര്യാക്കോസ്, രമ്യാ ഹരിദാസ് എന്നിവര്‍ വിവിധ കണ്‍വന്‍ഷനുകളിലും കുടുംബസംഗമങ്ങളിലും പങ്കെടുത്തു. എം എല്‍ എ മാരായ കെ.എസ് ശബരീനാഥനും,
റോജി.എം.ജോണും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭവന സന്ദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാകും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ്‌കുമാറും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. വരും ദിവസങ്ങളിലും അദ്ദേഹം മണ്ഡലത്തിലെത്തും.

ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനും ശുഭ പ്രതീക്ഷയിലാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധം: അസാധാരണമായ ദൃശ്യങ്ങള്‍ കണ്ടു ‘ഞെട്ടി’ യുവാവ്

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ വികസന നേട്ടങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ പി.മോഹന്‍രാജ്: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറഞ്ഞ് വോട്ടുപിടിക്കാന്‍ ജനീഷ്: ഇടതു വലതു മുന്നണികളെ അട്ടിമറിച്ച് വിജയം നേടുമെന്ന് സുരേന്ദ്രനും

Related posts
Your comment?
Leave a Reply