യുഎഇ സന്ദര്‍ശിക്കാതെ 23 കോടി നേടിയ ഭാഗ്യവാന്‍ മുഹമ്മദ് ഫയാസ്

Editor

അബുദാബി: ‘എന്തോ നല്ലത് സംഭവിക്കാനുണ്ട്. ഉടന്‍ തന്നെ അത് സംഭവിക്കും’- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (ഏതാണ്ട് 23,17,19,200 രൂപ) സമ്മാനം ലഭിച്ച കര്‍ണാടക സ്വദേശി ജെ.എ. മുഹമ്മദ് ഫയാസ് എന്ന ഇരുപത്തിനാലുകാരന്‍ തന്റെ സുഹൃത്തിനോട് നറുക്കെടുപ്പിന് മുന്‍പ് പറഞ്ഞ വാക്കുകളാണിത്. ഇതുവരെ യുഎഇ സന്ദര്‍ശിക്കാത്ത ഈ ഭാഗ്യവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ വഴിയാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഈ സമ്മാനം ലഭിക്കുമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും ഫയാസ് പറയുന്നു. മുംബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ഇദ്ദേഹം ഇപ്പോള്‍.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ നിന്നും ഇതിന്റെ സംഘാടകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫയാസിന്റെ ഫോണ്‍ തിരക്കിലായിരുന്നു. നാലു തവണ വിളിച്ചതിനു ശേഷമാണ് ഫയാസുമായി ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡിന് സംസാരിക്കാന്‍ സാധിച്ചത്. ഫോണില്‍ സംസാരിച്ചെങ്കില്‍ ആദ്യം വിശ്വസിക്കാന്‍ ഫയാസ് തയാറായില്ല. ഓണ്‍ലൈനില്‍ പരിശോധിച്ച ശേഷമാണ് സമ്മാനം തനിക്ക് തന്നെയാണ് എന്ന് ഉറപ്പാക്കിയത്. കഴിഞ്ഞ രണ്ടു മാസം മുഹമ്മദ് ഫയാസിന് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്രാവശ്യം സെപ്റ്റംബര്‍ അവസാനമാണ് ടിക്കറ്റെടുത്തത്. 059070 എന്ന ടിക്കറ്റ്. അതു ഭാഗ്യവും കൊണ്ടുവന്നു. ബിഗ് ടിക്കറ്റിന്റെ ദി ഡ്രീം 12 മില്യണ്‍ സീരീസ് 208 ആണ് ഫയാസിനെ കോടീശ്വരനാക്കിയത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് :ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍

Related posts
Your comment?
Leave a Reply