ഏഴു വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ബോളിങ്ങിലും കളംപിടിക്കുന്നു

Editor

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ബോളിങ്ങിലും കളംപിടിക്കുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 39 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം അവശേഷിച്ചിരുന്ന 20 ഓവറിനിടെയാണ് സന്ദര്‍ശകര്‍ക്ക് മൂന്നു പേരെ നഷ്ടമായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ 27 റണ്‍സോടെയും ടെംബ ബാവുമ രണ്ടു റണ്‍സോടെയും ക്രീസില്‍. ഏഴു വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 463 റണ്‍സ് പിന്നിലാണ് അവര്‍.

ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രം (21 പന്തില്‍ അഞ്ച്), തെയൂനിസ് ഡിബ്രൂയ്ന്‍ (25 പന്തില്‍ നാല്), ഡെയ്ന്‍ പീറ്റ് (പൂജ്യം) എന്നിവരാണ് പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഇരട്ടവിക്കറ്റുമായി ആഘോഷിച്ച രവചന്ദ്രന്‍ അശ്വിനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. എട്ട് ഓവറില്‍ നാല് മെയ്ഡന്‍ സഹിതം ഒന്‍പത് റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ രണ്ടു വിക്കറ്റെടുത്തത്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 21 റണ്‍സ് വിട്ടുകൊടുത്ത് രവീന്ദ്ര ജഡേജയും ഒരു വിക്കറ്റെടുത്തു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

10 വയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടു പടിക്കല്‍ ഉപേക്ഷിച്ച് തന്നേക്കാള്‍ പ്രായയമുള്ള കാമുകനൊപ്പം ഒളിച്ചോടി: പൊലീസ് കണ്ടുപിടിച്ചപ്പോള്‍ തിരികെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാര്‍: വേണ്ടെന്ന് പറഞ്ഞ് ജയിലിലേക്ക് പോയ ശൂരനാട്ടുകാരി രാഖി കുറിക്കുന്നത് പുതിയ പ്രണയചരിത്രം

റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധം: അസാധാരണമായ ദൃശ്യങ്ങള്‍ കണ്ടു ‘ഞെട്ടി’ യുവാവ്

Related posts
Your comment?
Leave a Reply