10 വയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടു പടിക്കല്‍ ഉപേക്ഷിച്ച് തന്നേക്കാള്‍ പ്രായയമുള്ള കാമുകനൊപ്പം ഒളിച്ചോടി: പൊലീസ് കണ്ടുപിടിച്ചപ്പോള്‍ തിരികെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാര്‍: വേണ്ടെന്ന് പറഞ്ഞ് ജയിലിലേക്ക് പോയ ശൂരനാട്ടുകാരി രാഖി കുറിക്കുന്നത് പുതിയ പ്രണയചരിത്രം

Editor

ശാസ്താംകോട്ട: പത്തു വയസുള്ള മകനെ ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് തന്നെക്കാള്‍ രണ്ടു വയസ് കുറവുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നു ദിവസത്തിന് ശേഷം പൊലീസ് പിടിയില്‍. എല്ലാം മറന്ന് സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറായെങ്കിലും യുവതിക്ക് വേണ്ട. ഒടുവില്‍ കാമുകീ-കാമുകന്മാരെ കോടതി റിമാന്‍ഡ് ചെയ്തു. ശൂരനാട് വടക്ക് തെക്കേമുറി ഹരിപ്പാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാഖി(30), കാമുകന്‍ കോഴിക്കോട്ട് ഹോട്ടലില്‍ ജീവനക്കാരനായ തെക്കേമുറി പുഷ്പമംഗലം വീട്ടില്‍ സജിത്ത് (28) എന്നിവരെയാണ്് ശൂരനാട് എസ്ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭര്‍ത്താവിന്റെ വീട്ടുപരിസരത്ത് 10 വയസുളള കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇരുവരും നാടുവിട്ടത്. ഒന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ യുവതിയുടെ ഭര്‍ത്താവ് പ്രദീപിന്റെ പരാതിയില്‍ ഇരുവരെയും ശൂരനാട് പൊലീസ് പൊക്കി. കണ്ണമം വനിതാ ഹോട്ടലിലെ ജീവനക്കാരനായ പ്രദീപ് രാഖിയും സജിത്തും തമ്മിലുള്ള ബന്ധം നേരത്തേ അറിഞ്ഞിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും എതിര്‍പ്പുണ്ടായിട്ടും രാഖി ബന്ധം തുടര്‍ന്നു പോന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് കമിതാക്കള്‍ പിടിയിലാകുന്നത്. തിരിച്ചു സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ രാഖിയെ സ്വീകരിക്കാന്‍ പ്രദീപ് തയാറായിരുന്നു. എന്നാല്‍ യുവതി ഇതിന് ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ വി വിജയചന്ദ്രന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. സിപിഓമാരായ വിനയന്‍, ബീന എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്നതില്‍ തര്‍ക്കം:കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കും

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ബോളിങ്ങിലും കളംപിടിക്കുന്നു

Related posts
Your comment?
Leave a Reply