ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിന് പൊലീസ് പദ്ധതി തയ്യാറാക്കുന്നു

Editor

തിരുവനന്തപുരം: ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിന് പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്നാണ് പദ്ധതി സജ്ജമാക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ലക്ഷ്യം.

ശബരിമല യാത്ര, ദര്‍ശനം, താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്റെ പുതിയ വെബ്‌സൈ?റ്റു വഴി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് നിലയ്ക്കല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയാനാവും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കിട്ടുന്ന രസീതുകള്‍ സ്വീകരിക്കാന്‍ നിലയ്ക്കലില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇവിടെനിന്ന് വഴിപാടു രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും തീര്‍ത്ഥാടകര്‍ക്ക് നല്‍കും.
ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തുതന്നെ സന്നിധാനത്തെത്താനുള്ള യാത്രാസൗകര്യം കെ.എസ്.ആര്‍.ടി.സി ഒരുക്കും. ദര്‍ശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രയ്ക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് വരുന്നവര്‍ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിക്കും. കഴിഞ്ഞ വര്‍ഷം വരെ പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനമുണ്ടായിരുന്നെങ്കിലും നിരവധി പാളിച്ചകള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സ്‌റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ നേതൃത്വത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയത്. ശബരിമല ദര്‍ശനം ഭാവിയില്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കാനും ആലോചനയുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി യുവതിക്ക് അനുമതി നല്‍കി: കൊല്ലം സ്വദേശിയായ 37കാരിയാണ് കോടതിയെ സമീപിച്ചത്

ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത; പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

Related posts
Your comment?
Leave a Reply