ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്നതില്‍ തര്‍ക്കം:കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കും

Editor

ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്നതില്‍ തര്‍ക്കം:കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കും

തിരുവനന്തപുരം:പത്രിക നല്‍കാന്‍ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ വീണ്ടും അനിശ്ചിതത്വം. ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കെ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്നതില്‍ തര്‍ക്കം ഉയര്‍ന്നതായാണു സൂചന. കുമ്മനത്തെ ഒന്നാമത്തെ പേരുകാരനായി ഉള്‍പ്പെടുത്തി സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു പട്ടിക നല്‍കിയിരുന്നു. ഇതിനെതിരെയാണു ആക്ഷേപം ഉയര്‍ന്നത്.

ഇതിനിടയില്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്നു മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ പ്രസ്താവന നടത്തി. എന്നാല്‍ പാര്‍ട്ടി അപ്പോഴും സ്ഥിരീകരണം നല്‍കിയില്ല. രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അതിനകം തന്നെ കുമ്മനത്തിനുവേണ്ടി വേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ,ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച മല്‍സരം കാഴ്ചവച്ചതും സ്ഥാനാര്‍ഥിയെന്ന നിലയില്‍ ലഭിക്കുന്ന സ്വീകാര്യതയുമാണ് അദ്ദേഹത്തിനു മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നത്. മണ്ഡലത്തിലെ മുന്നാക്ക സമുദായ വോട്ടുകള്‍ കുമ്മനത്തിനു സമാഹരിക്കാനാകുമെന്ന് ആര്‍എസ്എസും കണക്കുകൂട്ടുന്നു.

കുമ്മനം മല്‍സരിച്ചില്ലെങ്കില്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന കമ്മിറ്റിയംഗം വി.വി.രാജേഷ് എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന.

കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് ഒടുവിലത്തെ സൂചനകള്‍. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെപ്പറ്റിയും അനിശ്ചിതത്വം ഉണ്ട്. അരൂരില്‍ എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നതു ബിഡിജെഎസോ ബിജെപിയോ എന്ന് ഇന്നു വ്യക്തമാകും. ബിഡിജെഎസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എന്‍ഡിഎ ജില്ലാ കമ്മിറ്റി യോഗം ഇന്നു ചേരുന്നുണ്ട്. ബിജെപിയില്‍നിന്നു 3 പേരുകള്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു ശേഷമേ നിലപാടെടുക്കൂ എന്നാണു ബിഡിജെഎസ് പറയുന്നത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്രികാ സമര്‍പ്പണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം: ബിജെപി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങൂന്നില്ല: വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ സുരേന്ദ്രനും അരൂരില്‍ പ്രകാശ്ബാബുവും ഏതാണ്ട് ഉറപ്പിച്ചു: ഇന്നുച്ചയ്ക്ക് ശേഷം പ്രഖ്യാപനം: സ്ഥാനാര്‍ഥി നിര്‍ണയം ആര്‍എസ്എസ് സമ്മര്‍ദത്തില്‍

10 വയസുള്ള കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടു പടിക്കല്‍ ഉപേക്ഷിച്ച് തന്നേക്കാള്‍ പ്രായയമുള്ള കാമുകനൊപ്പം ഒളിച്ചോടി: പൊലീസ് കണ്ടുപിടിച്ചപ്പോള്‍ തിരികെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാര്‍: വേണ്ടെന്ന് പറഞ്ഞ് ജയിലിലേക്ക് പോയ ശൂരനാട്ടുകാരി രാഖി കുറിക്കുന്നത് പുതിയ പ്രണയചരിത്രം

Related posts
Your comment?
Leave a Reply