കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയില്‍

16 second read

ഷാര്‍ജ: മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയില്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷിറാസിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് തിരിച്ചുപോകുമ്പോള്‍ ഷാര്‍ജ നാഷനല്‍ പെയിന്റിനു സമീപം ഒരു സംഘം അശ്രദ്ധമായി ഓടിച്ചു വന്ന വാഹനമിടിച്ചായിരുന്നു ഷിറാസ് മരിച്ചതെന്നു പൊലീസ് അറിയിച്ചു.

ടെലിഫോണി കംപ്യൂട്ടര്‍ നെറ്റ് കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റ് ജോലി ചെയ്തു വരികയായിരുന്ന ഷിറാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത് എന്നാണു വിവരം.

കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംനാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നുതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. മാതാവ്: ലൈല. ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു കുഞ്ഞുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…