നാവികാഭ്യാസം നടത്തുന്ന പാക്കിസ്ഥാനെതിരെ കനത്ത ജാഗ്രതയോടെ ഇന്ത്യ

16 second read

ന്യൂഡല്‍ഹി: അറബിക്കടലിന്റെ വടക്കുഭാഗത്തു നാവികാഭ്യാസം നടത്തുന്ന പാക്കിസ്ഥാനെതിരെ കനത്ത ജാഗ്രതയോടെ ഇന്ത്യ. പാക്കിസ്ഥാന്റെ സൈനികാഭ്യാസം നിരീക്ഷിക്കാനും അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനും നാവികസേന ഒരുങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, പട്രോളിങ്ങിനുള്ള വിമാനങ്ങള്‍ തുടങ്ങിയ സന്നാഹങ്ങളാണു സമുദ്രാക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ ഒരുക്കിയിട്ടുള്ളത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണു പാക്കിസ്ഥാന്റെ നാവികാഭ്യാസം എന്നതാണ് ഇന്ത്യയുടെ തയാറെടുപ്പിനു കാരണം. രാജ്യാന്തര തലത്തില്‍ വിഷയം ഉന്നയിച്ച് പിന്തുണ നേടാനുള്ള പാക്ക് ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയ്ക്കാകട്ടെ വലിയ തോതില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ അതിരുകടക്കുമോ എന്ന ആശങ്കയിലാണ് സൈന്യം ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…