ചെറുപ്പക്കാരെ ഞെട്ടിച്ച് സ്‌കൈ ഡൈവിങ് നടത്തിയ ഇന്ത്യന്‍ വയോധികന് നായകപരിവേഷം

Editor

ദുബായ് :ചെറുപ്പക്കാരെ ഞെട്ടിച്ച് സ്‌കൈ ഡൈവിങ് നടത്തിയ ഇന്ത്യന്‍ വയോധികന് നായകപരിവേഷം. സാഹസികത ഏറെയിഷ്ടപ്പെടുന്ന ബെംഗളൂരു സ്വദേശിയായ 84 വയസ്സുള്ള സുശീര്‍ കുമാറാണ് 13,000 അടി ഉയരത്തില്‍ നിന്നു വിസ്മയച്ചാട്ടം നടത്തിയത്.

സ്‌കൈഡൈവ് ദുബായുടെ പാം ‘ഡ്രോപ് സോണില്‍’ ആയിരുന്നു വിജയാരവത്തോടെ ‘സേഫ് ലാന്‍ഡിങ്’. ചാടുംമുന്‍പ് ചെറുപ്പക്കാര്‍ പോലും അസ്വസ്ഥരായപ്പോള്‍ ‘കൂള്‍’ ആയിട്ടായിരുന്നു സുശീല്‍കുമാറിന്റെ പ്രകടനം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലുള്ള ചാട്ടവും പാരഷൂട്ട് കുട നിവര്‍ന്നശേഷമുള്ള പാറിപ്പറക്കലും നന്നായി ആസ്വദിച്ചതായി ഇദ്ദേഹം പറഞ്ഞു.

പറന്നിറങ്ങുമ്പോഴുള്ള ദുബായ് കാഴ്ചകള്‍ അതിമനോഹരമാണ്. തന്റെ സാഹസിക ദൗത്യങ്ങളില്‍ ഏറ്റവും ഹരം പകര്‍ന്നത് ഇതായിരുന്നുവെന്നും പറഞ്ഞു. ഹിമാലയത്തിലേക്ക് ട്രക്കിങ് നടത്തിയിട്ടുണ്ട്. സ്‌കൂബാ ഡൈവിങ്ങും പ്രിയപ്പെട്ട വിനോദമാണ്. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാനാണ് സുശീല്‍കുമാര്‍ ദുബായില്‍ എത്തിയത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജമ്മു കാശ്മീരില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് :ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ

Related posts
Your comment?
Leave a Reply