മലയാളി നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

Editor

റിയാദ് :റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ഖത്തീസിലെ ആശുപത്രിയിലേക്കു മലയാളി നഴ്‌സുമാരുമായി പോകുകയായിരുന്നു മിനി ബസ് ട്രക്കിനു പിന്നില്‍ ഇടിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പാലത്തിനു സമീപത്തായിരുന്നു അപകടമെന്നു നഴ്‌സുമാര്‍ പറഞ്ഞു. പകരം വാഹനം എത്താതിരുന്നതിനാല്‍ മണിക്കൂറുകളോളം ഇവര്‍ വഴിയില്‍ കുടുങ്ങി. വൈകിട്ട് സമീപത്തെ പള്ളിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു സൗകര്യമൊരുക്കി. ആറരയോടെ കാറുകളില്‍ ഖത്തീസിലേക്കു കൊണ്ടുപോയി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

സൗദിയില്‍ പൊതുവിദ്യാഭ്യാസ വക്താവായി ആദ്യ വനിത ഇബ്തിഷാം അല്‍ ഷഹ്രി

8 മാസമായി ശമ്പളവും ഭക്ഷണവുമില്ല; സൗദിയില്‍ കൊല്ലം കൊട്ടിയം സ്വദേശിയടക്കം 60 ഇന്ത്യക്കാര്‍ ദുരിതത്തില്‍

Related posts
Your comment?
Leave a Reply