പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഹിമാലയത്തില്‍ സന്യാസജീവിതം നയിക്കാന്‍ പോകുമെന്ന്

Editor

ന്യൂഡല്‍ഹി:പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഹിമാലയത്തില്‍ സന്യാസജീവിതം നയിക്കാന്‍ പോകുമെന്ന് എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മിന്‍ഹാസ് മര്‍ച്ചന്റ് പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് മിന്‍ഹാസിന്റെ അഭിപ്രായപ്രകടനം.

‘പതിനെട്ടാം വയസില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി, 80ാം വയസില്‍ അദ്ദേഹം പോകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. സന്യാസ ജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും ‘മിന്‍ഹാസ് പറഞ്ഞു. എന്നാല്‍ ഇത് നടക്കണമെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പിലും മോദി പ്രധാനമന്ത്രിയായി വിജയിക്കണമെന്ന് മിന്‍ഹാസ് മര്‍ച്ചന്റ് പറഞ്ഞു. 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം മാറിനില്‍ക്കാനാണ് സാദ്ധ്യത.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവിതചരിത്രവും മിന്‍ഹാസ് മര്‍ച്ചന്റ് രചിച്ചിരുന്നു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ ആയുസ്സ് നാളെ തീരുന്നു

അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇനി ഉടനടി ആധാറിന് അപേക്ഷിക്കാം

Related posts
Your comment?
Leave a Reply