ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തു: വയോധികന്റെ കാല്‍ സഹോദരപുത്രന്‍ വെട്ടിമാറ്റി

Editor

ഇടുക്കി: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് കോവില്‍ക്കടവില്‍ അറുപത്തെട്ടുകാരന്റെ കാല്‍ സഹോദരപുത്രന്‍ വാക്കത്തികൊണ്ട് വെട്ടിമാറ്റി. കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശി രാമയ്യയുടെ മകന്‍ മുത്തുപാണ്ടി (68)യുടെ മുട്ടിന് താഴെവെച്ചാണ് വെട്ടിമാറ്റിയത്. പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രന്‍ മുരുകന്‍ (28) ഒളിവിലാണ്.

കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. ആളുകള്‍ നോക്കിനില്‌ക്കെ ചൊവ്വാഴ്ച രാവിലെ 9.45-നാണ് ക്രൂരകൃത്യം. കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായിവന്ന മുരുകന്‍ കാല്‍വെട്ടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ സ്ഥലംവിട്ടു.

പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു. പേടി കാരണം ആരും അടുത്തില്ല. തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി.

മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കി.
മുരുകന്‍ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാര്‍ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജഗദീശ്, എസ്.ഐ. ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മുത്തുപാണ്ടിയുടെ കാല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം: കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ എസ്.ഐക്ക് സസ്പെന്‍ഷന്‍

പ്രണയം നിഷേധിച്ചു: പ്രവാസിയുടെ ഭാര്യയെയും മകളെയും കൊന്നു

Related posts
Your comment?
Leave a Reply