മില്‍മ പാലിന് വര്‍ധിപ്പിച്ച 4രൂപ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും

Editor

തിരുവനന്തപുരം:മില്‍മ പാലിന് വര്‍ധിപ്പിച്ച നാലുരൂപ വ്യാഴാഴ്ച പ്രാബല്യത്തില്‍വരും. തിങ്കളാഴ്ച ചേര്‍ന്ന മില്‍മ ഭരണസമിതി യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ത്തന്നെ പാല്‍ വിതരണം ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ഞക്കവര്‍ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വര്‍ധന.

ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കുന്നതില്‍ 3.35 രൂപ കര്‍ഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും മൂന്നുപൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരുപൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നല്‍കും.

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നാഷണല്‍ പ്രോജക്ട് ഫോര്‍ ഡെയറി ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മില്‍മയ്ക്ക് അനുവദിച്ച എട്ടുകോടി രൂപയുടെ സ്റ്റേറ്റ് റഫറല്‍ ലബോറട്ടറി എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഡെയറിയില്‍ സ്ഥാപിക്കും. 11 ഡെയറികളില്‍ 85 ലക്ഷംരൂപ വിലവരുന്ന മില്‍കോ സ്‌കാനറുകളും സ്ഥാപിക്കും.

2017-ലാണ് മില്‍മ പാല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്. നിരക്കുവര്‍ധന ശാസ്ത്രീയമായി പഠിക്കാന്‍ വിദഗ്ധര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. കാലിത്തീറ്റ വിലയിലുണ്ടായ വര്‍ധനയാണ് പാല്‍ വില കൂട്ടാനുള്ള പ്രധാന കാരണം.

തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, മില്‍മ മാനേജിങ് ഡയറക്ടര്‍ പട്ടീല്‍ സുയോഗ് സുഭാഷ് റാവു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പുതുക്കിയ വില

കവര്‍ പഴയ വില ഒരുലിറ്റര്‍ പാലിന്റെ വില അരലിറ്ററിന്റെ വില

മഞ്ഞ 39 44 22

ഇളംനീല 40 44 22

കടുംനീല 42 46 23

പച്ച, കാവി 44 48 24

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാലാരിവട്ടം മേല്‍പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം

ഓണാവധിക്കു ശേഷം തിരക്കേറിയ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം

Related posts
Your comment?
Leave a Reply