മഴ പെയ്യാന്‍ തവളകളെ കല്യാണം കഴിപ്പിച്ചു: പേമാരിയും വെള്ളപ്പൊക്കവും തവള ദമ്പതികളുടെ വിവാഹ മോചനം

Editor

ഭോപ്പാല്‍: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളെ പിടിച്ചുകെട്ടി കല്യാണം കഴിപ്പിച്ചു. വൈകാതെ മഴയെത്തി. പിന്നെ തോരാത്ത പേമാരിയും വെള്ളപ്പൊക്കവും. മഴയ്ക്ക് ശമനമില്ലാതായതോടെ മഴ തോരാന്‍ കണ്ടമാര്‍ഗം അവറ്റകളുടെ വിവാഹമോചനമാണ്.
ഭോപ്പാലിലാണ് തവള കല്യാണം നടത്തിയവര്‍ തന്നെ തവളകളുടെ പ്രതീകാത്മക വിവാഹ മോചനവും നടത്തിയത്.

ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്. മഴ തോരാതായതോടെ ഇവിടെയുള്ളവര്‍ വിവാഹ മോചനമാണ് പരിഹാരമെന്ന ഉത്തരം നല്‍കുകയായിരുന്നു.

സംസ്ഥാനത്താകമാനമുള്ള ശക്തമായ മഴ വലിയ നാശ നഷ്ടമാണ് ഇവിടെയുണ്ടാക്കിയത്. 9000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 213 എണ്ണം പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്നായിരുന്നു തവള ദമ്പതികളുടെ വിവാഹ മോചനം.
അങ്ങനെ പെട്ടെന്നൊരുനാള്‍ നിര്‍ബന്ധിച്ച് പിടിച്ച് കെട്ടിച്ചവര്‍ തന്നെ കെട്ടഴിച്ച് തവളകളെ സ്വതന്ത്രരാക്കി

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി

കൈക്കൂലി ചോദിച്ച തഹസില്‍ദാറിനോട് യുവകര്‍ഷകന്റെ വേറിട്ട പ്രതിഷേധം:തഹസില്‍ദാറിന്റെ കാറില്‍ തന്റെ പോത്തിന് കെട്ടിയിട്ടു

Related posts
Your comment?
Leave a Reply