പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 27-ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യും

19 second read

യുണൈറ്റഡ് നേഷന്‍സ്: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 27-ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ചര്‍ച്ചകള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങി ഒരാഴ്ചയോളംനീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോര്‍ക്കില്‍ മോദിയെ കാത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.

പുതിയ പട്ടികപ്രകാരം 27-ന് രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ലോകനേതാക്കളെ അഭിസംബോധന ചെയ്യും. യു.എന്‍. പൊതുസഭയുടെ 74-ാമത് സെഷനില്‍ 112 രാഷ്ട്രത്തലവന്മാരും 48 ഭരണമേധാവികളും 30 വിദേശകാര്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …