ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലും അതീവജാഗ്രത പ്രഖ്യാപിച്ചു

17 second read

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലും അതീവജാഗ്രത പ്രഖ്യാപിച്ചു. ഓണാഘോഷത്തെ ബാധിക്കാത്ത തരത്തില്‍ ശക്തമായ സുരക്ഷയും നിരീക്ഷണവും ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദ്ദേശിച്ചതായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഓണാഘോഷത്തിനിടെ ആക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിട്ടേക്കാമെന്ന വിവരത്തെ തുടര്‍ന്നാണ് അതീവജാഗ്രത. ഓണത്തിന് ജനങ്ങള്‍ കൂട്ടമായെത്തുന്നിടങ്ങളിലും ആഘോഷ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്തും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കും.

സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പരിലോ പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471- 2722500) അറിയിക്കണം.

അതേസമയം, കരസേനാ ദക്ഷിണ കമാന്‍ഡ് പുതുതായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യാ സനല്‍ അറിയിച്ചു. പൂനെയില്‍ നടന്ന ചടങ്ങിനിടെ പത്രലേഖകന്റെ ചോദ്യത്തിന് മറുപടിയായാണ് ലഫ്റ്റനന്റ് ജനറല്‍ എസ്.കെ. സൈനി നിലവിലുള്ള ഭീകരാക്രമണ മുന്നറിയിപ്പിനെക്കുറിച്ച് സൂചിപ്പിച്ചത്. പുതുതായി ഒരു ഭീഷണിയുമില്ല. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ധന്യാ സനല്‍ പറഞ്ഞു.

ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകളുണ്ടാവില്ല. ആഘോഷങ്ങളെയും ബാധിക്കില്ല. എല്ലായിടത്തും പൊലീസിന്റെ അദൃശ്യ നിരീക്ഷണമുണ്ടാവും.”

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…