കേരളത്തിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ‘പരിധിക്ക് പുറത്ത്: 2 മാസമായി ശമ്പളം മുടങ്ങി

Editor

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം രണ്ടാം മാസവും മുടങ്ങി. കേരളം ഉള്‍പ്പെടെ ഒരു സര്‍ക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. എന്നു കിട്ടുമെന്ന് സൂചനയുമില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎന്‍എല്‍ ജീവനക്കാര്‍ക്കും 2 മാസമായി ശമ്പളം മുടങ്ങി. കേരളത്തിലെ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ത്തുക 6 മാസമായി കിട്ടുന്നില്ല. ഓണം ബാങ്ക് അവധികള്‍ വരുന്നതിനാല്‍ കേരളത്തിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ‘പരിധിക്കു പുറത്താകും’

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലിനായുള്ള രക്ഷാ പാക്കേജ് ഈ മാസം മൂന്നാം ആഴ്ചയോടെ നടപ്പാക്കിയേക്കും. 4 ജി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങുക. ബിഎസ്എന്‍എല്‍- എംടിഎന്‍എല്‍ എന്നിവയുടെ ആസ്തി ബാധ്യതകള്‍ പുതിയ കമ്പനിയിലേക്ക് (എസ്പിവി) മാറ്റുന്ന നടപടിയും ആരംഭിക്കും. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ രക്ഷാ പാക്കേജ് നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലും അതീവജാഗ്രത പ്രഖ്യാപിച്ചു

Related posts
Your comment?
Leave a Reply