കേരളത്തില്‍ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്

16 second read

തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുദിവസംകൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളില്‍ ഒമ്പതുവരെ ‘യെല്ലോ’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴപെയ്യും. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദമാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

വ്യാഴാഴ്ച കേരളത്തില്‍ വ്യാപകമായി മഴപെയ്തു. ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികം. പെരിന്തല്‍മണ്ണയിലും മാനന്തവാടിയിലും 10 സെന്റീമീറ്റര്‍ വീതവും. തുടര്‍ച്ചയായി മഴ പെയ്യുന്നതുകാരണം കേരളത്തില്‍ ഇത്തവണയും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അധികമാണ്. ഇതുവരെ 11 ശതമാനം അധികമഴയാണ് കിട്ടിയത്.

ഇത്തവണ സാധാരണ തോതില്‍നിന്ന് ഏറ്റവും കൂടുതല്‍ മഴ പെയ്തത് പാലക്കാട്ടാണ്. 39.88 ശതമാനം അധികം. കോഴിക്കോട് ജില്ലയില്‍ 36.87 ശതമാനവും മലപ്പുറത്ത് 21.71 ശതമാനവും അധികം പെയ്തു. ഇടുക്കിയില്‍ ഇപ്പോഴും 13.13 ശതമാനം മഴ കുറവാണ്.

യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട്

ശനിയാഴ്ച: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്,

ഞായറാഴ്ച: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

തിങ്കളാഴ്ച: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…