രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയതിന്റെ പേരില്‍ വീട് നിഷേധിക്കപ്പെട്ട ഗഫൂറിന് ‘തണലേകി’ ഹൈബി ഈഡന്‍ എംപി; രാഹുലിന്റെ ഫോട്ടോ മാറ്റുമോ എന്ന് ചോദിച്ചവരോട് ചങ്ക് പറിച്ച് മാറ്റാന്‍ പറ്റുമോ എന്ന് ഗഫൂറിന്റെ മറു ചോദ്യം. ഗഫൂറിന് പിന്തുണയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും

Editor

സ്വന്തം ലേഖകന്‍

കൊച്ചി: താന്‍ ഏറെ ഇഷ്ടപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയതിന്റെ പേരില്‍ ലൈഫ് പദ്ധതിയില്‍ വീട് നഷ്ടപ്പെടുകയാണെങ്കില്‍ പോട്ടേ എന്നായിരുന്നു കരിമ്പിന്‍ ജ്യൂസ് വഴിവക്കില്‍ വിറ്റ് കുടുംബം പോറ്റീരുന്ന ഗഫൂറിന്റെ നിലപാട്.
തൊട്ടു പിന്നാലെയാണ് എറണാകുളം എംപി ഹൈബി ഈഡന്‍ ഗഫൂറിനെ വിളിച്ചത്.

മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, എറണാകുളത്ത് ഞാന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് ഹൈബി ഉറപ്പുനല്‍കി.
നേരത്തെ കൃപേഷിന്റെ കുടുംബത്തിനും ഹൈബി തണലേകീയിരുന്നു.
25 വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്ന ആളാണ് ഗഫൂര്‍.
ഗഫൂറിന് പിന്തുണയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രംഗതെത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജന:സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും ഗഫൂറിന് പിന്തുണ അറിയിച്ചു.

ഹൈബി ഈഡന്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ചങ്ങരംകുളത്തെ ഗഫൂറുമായി ഞാന്‍ ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു.
രാഹുല്‍ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയതിന്റെ പേരില്‍ ലൈഫ് പദ്ധതിയില്‍ വീട് നഷ്ടപ്പെടുകയാണെങ്കില്‍ അതങ്ങോട്ട് പോട്ടെ എന്നാണ് ഗഫൂറിന്റെ നിലപാട്. 25 വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്ന ആളാണ് ഗഫൂര്‍. കരിമ്പിന്‍ ജൂസ് വഴിവക്കില്‍ വിറ്റാണ് ഗഫൂര്‍ കുടുംബം പോറ്റുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ചങ്ക് പറിച്ചു മാറ്റാന്‍ പറ്റുമോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയ പകവീട്ടല്‍ മൂലം ലൈഫ് പദ്ധതിയില്‍ ഗഫൂറിന് വീട് നിഷേധിച്ചാല്‍ ഞാന്‍ വീട് വച്ചുകൊടുക്കാന്‍ തയാര്‍ ആണെന്നും അറിയിച്ചു. ഗഫൂറിനെ പോലുള്ള കോണ്‍ഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നു.

മലപ്പുറം നന്നംമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, എറണാകുളത്ത് ഞാന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കും.

ചങ്ങരംകുളത്തെ ഗഫൂറുമായി ഞാൻ ഇപ്പോൾ ഫോണിൽ സംസാരിച്ചു. രാഹുൽഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയതിന്റെ പേരിൽ ലൈഫ്…

اس پر ‏‎Hibi Eden‎‏ نے شائع کیا ہفتہ، 31 اگست، 2019
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മുത്തൂറ്റ് ഫിനാന്‍സ് സമരം അന്യായമെന്ന് ജീവിനക്കാരി: ചീപ്പ് ഈഗോയുടെ ഭാഗമായി നഷ്ടമാക്കുന്നത് സാധാരണക്കാരുടെ തൊഴില്‍: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരി ആശാ പുരുശോത്തമന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

‘പാമ്പും പെരുമ്പാമ്പും പിന്നെ അടൂര്‍ പൊലീസും: അടിച്ചു പൂസായി ബൈക്ക് ഓടിച്ചു വന്ന പാമ്പിനെയും നാട്ടുകാര്‍ പിടികൂടി ചാക്കില്‍ക്കെട്ടിയ പെരുമ്പാമ്പിനെയും പൊലീസുകാര്‍ ജീപ്പിന്റെ പിന്നില്‍ കയറ്റി: ചാക്കിനുള്ളില്‍ അനങ്ങുന്ന പെരുമ്പാമ്പിനെ കണ്ട് ഭയന്ന് മദ്യപന്‍ ജീപ്പില്‍ നിന്ന് എടുത്തു ചാടി

Related posts
Your comment?
Leave a Reply