മുത്തൂറ്റ് ഫിനാന്‍സ് സമരം അന്യായമെന്ന് ജീവിനക്കാരി: ചീപ്പ് ഈഗോയുടെ ഭാഗമായി നഷ്ടമാക്കുന്നത് സാധാരണക്കാരുടെ തൊഴില്‍: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരി ആശാ പുരുശോത്തമന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

Editor

പത്തനംതിട്ട: മുത്തൂറ്റ് ഫിനാന്‍സ് സമരത്തിന് പിന്നില്‍ ചിലരുടെ ‘ചീപ് ഈഗോ’ മാത്രമെന്ന് ജീവനക്കാരിയുടെ ഫേസ്ബുക് പോസ്റ്റ്. മുത്തൂറ്റ് കമ്പനിയുടെ ഭാഗമായുള്ള ഐടി സ്ഥാപനത്തില്‍ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആഷ പുരുഷോത്തമനാണ് സമരത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ജോലിയെ കുറിച്ച് ചിന്തിക്കാതെ വര്‍ഷങ്ങളായി മുത്തൂറ്റില്‍ ജോലി ചെയ്യുന്നവരാണ് അതിലെ ജീവനക്കാരില്‍ പലരും എന്ന് ആഷ ചൂണ്ടിക്കാണിക്കുന്നു.

മറ്റേത് കമ്പനി ശമ്പളത്തേക്കാള്‍ അധികം വാര്‍ഷിക ബോണസ് നല്‍കുമെന്നും ജീവനക്കാര്‍ക്ക് വിദേശ ട്രിപ്പുകള്‍ നല്‍കുമെന്നും ആഷ ചോദിക്കുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന വനിതാ നേതാവ് മാസം ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന മുത്തൂറ്റ് ജീവനക്കാരിയാണെന്നും ആഷ പോസ്റ്റിലൂടെ ആരോപിക്കുന്നു. കൂടാതെ, നേതാവിന് കൊച്ചിയില്‍ സ്വന്തമായി ഹോട്ടല്‍ വ്യവസായമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
മുത്തൂറ്റ് കാണിക്കുന്നത് ഓലപാമ്പല്ല; ബ്രാഞ്ചുകള്‍ പൂട്ടിയാല്‍ വഴിയാധാരമാകുന്നത് ജീവനക്കാര്‍
ചിലരുടെ ചീപ് ഈഗോയുടെ പുറത്ത് മാത്രം നടക്കുന്ന അനാവശ്യ സമരമാണിതെന്നും അത് കൊണ്ട് സാധാരണക്കാരുടെ ജോലി നഷ്ടപ്പെടുക മാത്രമായിരിക്കും ഫലമെന്നും ആഷ വ്യക്തമാക്കി. ‘ആടിന് നല്ല കൊഴുത്തു തളിര്‍ത്തു നില്‍ക്കുന്ന പച്ചപ്പു കാണുമ്പോള്‍ കടിക്കാനുള്ള വെമ്പല്‍ കൂടും. പക്ഷെ ഒന്നു വേലികെട്ടിയാല്‍ തീരുന്നതേയുള്ളു ആ വെമ്പല്‍’ എന്ന കുറിപ്പോടെയാണ് ആഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആഷ പുരുഷോത്തമന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ അവരുടെ ബ്രാഞ്ചുകള്‍ പൂട്ടി തുടങ്ങി. ഇന്നു പൂട്ടുന്ന പതിനഞ്ചോളം ബ്രാഞ്ചുകളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്. ഒരു ബ്രാഞ്ചില്‍ ഏകദേശം മൂന്നു മുതല്‍ നാലു വരെ (ചിലതില്‍ അതിനു മുകളില്‍) ജീവനക്കാരുണ്ട്. അവര്‍ക്കു ജോലി നഷ്ടപ്പെടുകയാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അവരുടെ ജോലി ജീവിതം ആരംഭിച്ചതു മുത്തൂറ്റില്‍ ആണ്. വര്ഷങ്ങളോളം അതു തുടരുന്നവരുമാണ്. അതായതു വേറൊരു ജോലിയെ കുറിച്ച് അവര്‍ക്കു ചിന്തിക്കേണ്ട ആവശ്യകത ഉണ്ടായിട്ടില്ല.
അമ്പതില്‍ താഴെ വരുന്ന അവരുടെ പ്രശ്‌നം നമ്മുടെ പ്രശ്‌നമല്ലല്ലോ. നാളെ ഈ എണ്ണത്തില്‍ വര്‍ധനയുണ്ടായാലും അതു 3000 ത്തോളം വരും. അവരുടെയും പ്രശ്‌നങ്ങള്‍ നമ്മുടെ പ്രശ്‌ന്ങ്ങള്‍ അല്ലല്ലോ. ഞാന്‍ ജോലി ചെയ്യുന്ന IT സ്ഥാപനം മുത്തൂറ്റ് ഗ്രൂപ്പ് കമ്പനിയുടെ ഭാഗമായിട്ടുള്ളതാണ്. ഇതു എന്റെ ഏഴാമത്തെ വര്ഷമാണവിടെ. എന്റെ collegues എല്ലാവരും വര്ഷങ്ങളായി ഉള്ളവരാണ് അവിടെ. തുറന്നു പറയട്ടെ അതാവശ്യ നല്ല അനൂകൂല്യങ്ങള്‍ പറ്റിയാണ് ഞാനവിടെ ജോലി ചെയ്യുന്നതു. ഏതു കമ്പനിയാണ് സാലറിയെക്കാള്‍ കൂടുതല്‍ annual ബോണസ് ജീവനക്കാര്‍ക്ക് കൊടുക്കുന്നത്. Annual foreign trips തരുന്നത്. (ഞങ്ങളുടെ IT കമ്പനിയുടെ എംപ്ലോയീസിന് ബോണസ് കിട്ടുന്നതു കമ്പനിയുടെ നല്‍കുന്ന ഔദാര്യം തന്നെയാണ്.)
മുത്തൂറ്റ് ഫിനാന്‍സിലെ സമരം എന്തിന്? മാധ്യമങ്ങളെ പഴിച്ച് തൊഴിലാളികള്‍
മുത്തൂറ്റില്‍ പണയം വെച്ചു നമ്മളില്‍ പലരും ആവശ്യം നടത്തിയിട്ടില്ലേ, അത്യാവശ്യം നല്ല പലിശ മേടിച്ചിട്ട് തന്നെയാണ്. എന്തുകൊണ്ട് ആരും ബാങ്കില്‍ പണയവെക്കാന്‍ പോകുന്നില്ല, മുത്തൂറ്റ് 90% തിലധികം പണയത്തിന്മേല്‍ പൈസ തരുന്നത് കൊണ്ടു തന്നെയാണ്. എന്തെ bnsl നെ ഉപേക്ഷിച്ചു നമ്മള്‍ ജിഒയുടെ പുറകെ പോയി, ജിയോ മുതലാളി മെച്ചപ്പെട്ട സൗകര്യങ്ങള്‍ തന്നു. അത്രേ തന്നെ. മുത്തൂറ്റ് ഒഴിച്ചിട്ടു പോകുന്ന ഗ്യാപ് വളരെ വേഗം മറ്റു സമാന സ്ഥാപനങ്ങള്‍ സ്ഥാനം പിടിക്കും.

ഇനി സമരത്തിന്റെ തമാശ നോല്‍ക്കാം, സമരത്തിന് വടിപിടിച്ചിരിക്കുന്ന നേതാവിനി ഇന്‍സെന്റീവ് അടക്കം ഒരു മാസം മേടിക്കുന്ന ശമ്പളം 1, 300, 00 ആണ് (ഇതു ഒരു മാസം മേടിച്ച ശമ്പളമാണ്). നേതാവിനി ആണേല്‍ വേറൊരു മുതലാളി കൂടിയാണ്, ‘ലക്ഷങ്ങള്‍’ ശമ്പളം കൊടുത്തു ജീവനക്കാരെ വെച്ചു കൊച്ചിയില്‍ കെട്ടിയോന്റെ പേരില്‍ ഹോട്ടല്‍ നടത്തുകയാണ് (പാത്രം കഴുകുന്നവന് പതിനാറായിരത്തോളം രൂഫയ ശമ്പളം ). സമരക്കാര്‍ക്കും (ആകെ പതിനഞ്ചോളം പേരുണ്ട്) ജോലി പോയവര്‍ക്കും അവരുടെ കുടുംബത്തിനും ഇതുള്ളതുകൊണ്ടു ഭക്ഷണത്തിനു മുട്ടുണ്ടാവാന്‍ തരമില്ല.
അന്യായമായൊരു ഒരു സമരമാണിത്, വേതന വ്യവസ്ഥകള്‍ എടുത്തു നോക്കിയാല്‍ എല്ലാ വാളെടുക്കുന്നവര്‍ക്കും മനസിലാവുന്നതാണ്. ആരുടെയൊക്കെയോ ചീപ് ഈഗോയുടെ പുറത്തു കുറേപേരുടെ ജോലി പരണത്തായി. അതു സാധാരണക്കാരുടെ, ഈ ജോലി പോയവരില്‍ എത്രെ പേര്‍ക്കു പുതിയ ജോലി കണ്ടെത്താന്‍ കഴിഞ്ഞു എന്നുള്ളതും അറിയേണ്ടതാണ്. കോലഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സിന്തൈറ്റ് എന്ന സ്ഥാപനം സമരം കാരണം ബാംഗ്ലൂര്‍ക്കു പോകാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു, സമരം അവസാനിച്ചു, ഒറ്റ രാത്രി കൊണ്ടു തീരുമാനം മാറ്റി സിന്തൈറ്റ് ഇവിടെ തുടരുന്നു.

ഈസ്റ്റേണ്‍ ഒറ്റ രാത്രികൊണ്ടാ തമിഴ്‌നാട്ടിലോട്ടു പറിച്ചു നട്ടതു(മകനു അവിടെ ഡ്രൈവറായി ജോലി കിട്ടിയതു നഷ്ടമായത് ഇപ്പോഴും പറയുന്ന പരിചയക്കാരിയായ അമ്മയെ എനിക്കറിയാം). നിങ്ങളില്‍ പലരും മുത്തൂറ്റ് മുതലാളിയെ അടച്ചു കുറ്റപ്പെടുത്തുന്നതു കണ്ടു, അങ്ങനെയുള്ളവര്‍ മറ്റൊരു ആള്‍ട്ടര്‍നേറ്റീവ് ഓപ്ഷനും കൂടി പറഞ്ഞാല്‍ കൊള്ളാമായിരുന്നു.
വാല്‍കഷ്ണം: ആടിന് നല്ല കൊഴുത്തു തളിര്‍ത്തു നില്‍ക്കുന്ന പച്ചപ്പു കാണുമ്പോള്‍ കടിക്കാനുള്ള വെമ്പല്‍ കൂടും. പക്ഷെ ഒന്നു വേലികെട്ടിയാല്‍ തീരുന്നതേയുള്ളു ആ വെമ്പല്‍.

stopcituhooliganism

muthootfinance

Asha Purushothaman

മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ അവരുടെ ബ്രാഞ്ചുകൾ പൂട്ടി തുടങ്ങി. ഇന്നു പൂട്ടുന്ന പതിനഞ്ചോളം ബ്രാഞ്ചുകളുടെ ലിസ്റ്റ്…

اس پر ‏‎Asha Purushothaman‎‏ نے شائع کیا منگل، 3 ستمبر، 2019
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് (വൈറലായി വിഡിയോ)

രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയതിന്റെ പേരില്‍ വീട് നിഷേധിക്കപ്പെട്ട ഗഫൂറിന് ‘തണലേകി’ ഹൈബി ഈഡന്‍ എംപി; രാഹുലിന്റെ ഫോട്ടോ മാറ്റുമോ എന്ന് ചോദിച്ചവരോട് ചങ്ക് പറിച്ച് മാറ്റാന്‍ പറ്റുമോ എന്ന് ഗഫൂറിന്റെ മറു ചോദ്യം. ഗഫൂറിന് പിന്തുണയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും

Related posts
Your comment?
Leave a Reply