ഒരുരാജ്യം ഒരുറേഷന്‍ പദ്ധതി അടുത്തമാസം തുടങ്ങും : 40 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരളത്തില്‍ റേഷന്‍

16 second read

ന്യൂഡല്‍ഹി: ഒരുരാജ്യം ഒരുറേഷന്‍ പദ്ധതി അടുത്തമാസം തുടങ്ങാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. അഞ്ചു ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് പത്തു സംസ്ഥാനങ്ങളിലായി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനാണു കേന്ദ്ര തീരുമാനം. ഇതിനായി കേരളം, കര്‍ണാടക സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി.

ഏതു സംസ്ഥാനത്തുമുള്ള ഗുണഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാവുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ ഗുണഭോക്താക്കളുടെ സംയുക്ത ഡേറ്റാബാങ്ക് തയ്യാറാക്കും. കേരളത്തില്‍ മൂന്നുകോടിയിലേറെയാണ് ഗുണഭോക്താക്കള്‍. കര്‍ണാടകവും ഈ ഡേറ്റാബാങ്കുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്ററാക്കാനുള്ള തീരുമാനം. ഇനി ഇരുസംസ്ഥാനങ്ങളിലുമുള്ളവര്‍ക്ക് തങ്ങള്‍ ജോലിയെടുക്കുന്ന സംസ്ഥാനങ്ങളില്‍നിന്നു റേഷന്‍ വാങ്ങാം.

പദ്ധതി നടപ്പാക്കുമ്പോള്‍ നിലവിലുള്ള റേഷന്‍വിഹിതം കുറയുമോയെന്നാണ് കേരളത്തിന്റെ ആശങ്ക. നാല്പതു ലക്ഷം മറുനാടന്‍ തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇവര്‍ക്കെല്ലാം റേഷന്‍ നല്കണമെങ്കില്‍ അധികവിഹിതം അനുവദിക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ മാര്‍ഗരേഖയനുസരിച്ചുള്ള ഘടകങ്ങളെല്ലാം ഏറക്കുറെ കേരളം പൂര്‍ത്തിയാക്കിയതായി യോഗം വിലയിരുത്തി. എഫ്.സി.ഐ. മുതല്‍ റേഷന്‍ കടകള്‍ വരെ ആധാര്‍ അധിഷ്ഠിതമാക്കണമെന്നാണു കേന്ദ്രനിര്‍ദേശം. റേഷന്‍ പോര്‍ട്ടബിലിറ്റി നൂറുശതമാനം നടപ്പാക്കിയ പത്തുസംസ്ഥാനങ്ങളിലൊന്നാണു കേരളം. സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണവും കേരളം യാഥാര്‍ഥ്യമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…