അറസ്റ്റിലായ ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാറുള്ള നേതാവ്

Editor

ബെംഗളൂരു: കര്‍ണാടകത്തിനകത്തും ചിലപ്പോഴൊക്കെ പുറത്തും കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍നിന്ന് കരകയറ്റാറുള്ള നേതാവാണ് ചൊവ്വാഴ്ച അറസ്റ്റിലായ ഡി.കെ. ശിവകുമാര്‍. പാര്‍ട്ടിയുടെ ദേശീയമുഖങ്ങളിലൊന്നായ പി. ചിദംബരത്തിനുപിന്നാലെ ദക്ഷിണേന്ത്യയിലെ പ്രമുഖനേതാക്കളിലൊരാളായ ശിവകുമാറും അറസ്റ്റിലായത് കോണ്‍ഗ്രസിന് കനത്ത പ്രഹരമായി.

ഡല്‍ഹിയില്‍ നാലുദിവസത്തെ ചോദ്യംചെയ്യലിനുശേഷമാണ്, കര്‍ണാടകത്തിലെ മുന്‍മന്ത്രിയായ ശിവകുമാറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റുചെയ്തത്. കോണ്‍ഗ്രസിലെ ‘ട്രബിള്‍ ഷൂട്ടര്‍'(പ്രശ്‌നപരിഹാരകന്‍) എന്ന വിശേഷണമുള്ള ശിവകുമാറാണ് സംസ്ഥാനത്തെ കഴിഞ്ഞ കോണ്‍ഗ്രസ്- ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനെ പലപ്പോഴും വീഴാതെ താങ്ങിനിര്‍ത്തിയത്. സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. നീക്കം നടത്തിയപ്പോഴൊക്കെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തിറക്കിയത് ശിവകുമാറിനെയാണ്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും.. ദുബായില്‍ മൂന്നുരാത്രികള്‍ ‘ഒരുമിച്ച്’ ചിലവിട്ടിരുന്നെന്ന് സുനന്ദയുടെ സുഹൃത്തിന്റെ മൊഴി

ഒരുരാജ്യം ഒരുറേഷന്‍ പദ്ധതി അടുത്തമാസം തുടങ്ങും : 40 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരളത്തില്‍ റേഷന്‍

Related posts
Your comment?
Leave a Reply