ജീവന്‍ രക്ഷാ മരുന്നുകള്‍: പാകിസ്ഥാന്‍ വേറെ വഴിയില്ലാതെ വീണ്ടും ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്നു

Editor

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം നിര്‍ത്തിവച്ച പാകിസ്ഥാന്‍ ഒടുവില്‍ വേറെ വഴിയില്ലാതെ വീണ്ടും ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ രാജ്യത്ത് കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നും അവ ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. രാജ്യത്തെ മരുന്ന് വിപണനം താറുമാറായതും, രോഗികള്‍ ഇതുമൂലം കഷ്ടപ്പെടുന്നതും കാരണമാണ് പാകിസ്ഥാന്‍ മാറി ചിന്തിക്കാന്‍ തീരുമാനിച്ചത്.

നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തടസ്സപ്പെട്ടിരുന്നു . ഇതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ആരോഗ്യമേഖലയെ അത് പ്രതികൂലമായി ബാധിച്ചത് . മരുന്ന് ദൗര്‍ലഭ്യം രൂക്ഷമായതോടെ പാക് വ്യാപാര മന്ത്രാലയം ഇന്ത്യയില്‍ നിന്ന് അടിയന്തിരമായി ജീവന്‍ രക്ഷാ മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പാകിസ്ഥാന്‍ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങളും ഇന്ത്യന്‍ താരങ്ങളെ കാണിക്കുന്ന പരസ്യങ്ങളും പാകിസ്ഥാന്‍ നിരോധിച്ചു. എന്നാല്‍, 16 മാസത്തോളമായി ഇന്ത്യയില്‍ നിന്ന് 36 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലയുള്ള ആന്റി റാബിസ്, ആന്റി വെനം വാക്‌സിനുകള്‍ പാകിസ്ഥാന്‍ ഇറക്കുമതി ചെയ്തിരുന്നു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാക്കിസ്ഥാന്‍ മന്ത്രിക്കു ഷോക്കേറ്റു

പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 27-ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യും

Related posts
Your comment?
Leave a Reply