രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ആഹ്ലാദവും നിരാശയും

Editor

ദുബായ് :രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ആഹ്ലാദവും നിരാശയും. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അസാമാന്യ പ്രകടനത്തോടെ ജസ്പ്രീത് ബുമ്ര ബോളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഒന്നാം ടെസ്റ്റിനുശേഷം ഏഴാം സ്ഥാനത്തായിരുന്ന ബുമ്ര, നാലു സ്ഥാനം കയറിയാണ് മൂന്നാമതെത്തിയത്. അതേസമയം, മാസങ്ങളായി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. വിലക്കിനുശേഷം ആഷസ് പരമ്പരയിലെ അതുല്യ പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് കോലിയെ പിന്തള്ളിയത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വലിയ പിടിപാടുള്ള ആളാണെന്ന അഹങ്കാരമാണെന്ന്: മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍

Related posts
Your comment?
Leave a Reply