ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

Editor

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ എ പരമ്പര നേടിയത്. മഴ മൂലം 30 ഓവര്‍ ആയി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13 പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നിലെത്തി. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു.

59 പന്തില്‍ 81 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ വിജയശില്‍പി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ-2017/8 (30 ഓവര്‍), ഇന്ത്യ എ-208/6 (27.5 ഓവര്‍)

45 റണ്‍സുമായി പുറത്താകാതെ നിന്ന ദ്യൂബയും 40 റണ്‍സോടെ ഇഷാന്‍ കിഷനും മനീഷ് പാണ്ഡെക്ക് പിന്തുണ നല്‍കി. 26 റണ്‍സിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ എ ടീമിനെ ഇഷാന്‍ കിഷനും മനീഷ് പാണ്ഡെയും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യ -ദക്ഷിണാഫ്രിക്ക ജൂനിയര്‍ക്രിക്കറ്റ് പ്രവേശനപ്പരീക്ഷാ പരമ്പര ഇന്നുമുതല്‍

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ആഹ്ലാദവും നിരാശയും

Related posts
Your comment?
Leave a Reply