പ്രസ്ഥാനത്തെക്കാള്‍ വലുതായി ഒന്നുമില്ല.. കാര്യം മനസ്സിലാക്കാതെ തേജോവധം ചെയ്യാനിറങ്ങിയ സ്ഥാപിതതാല്‍പര്യക്കാര്‍ സൃഷ്ടിച്ച വൈകാരികതയില്‍ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രയാസം ഉണ്ടായെന്ന് മനസ്സിലാക്കുന്നു: ഡല്‍ഹി ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി നിയമിച്ച സതീഷ് കമലിനെ നീക്കുമെന്ന് ഹൈബി ഈഡന്‍ എംപി. ഹൈബിയുടെ തീരുമാനത്തിന് നിറഞ്ഞ കയ്യടി

16 second read

സ്വന്തം ലേഖകന്‍

കൊച്ചി:പ്രവര്‍ത്തകരുടെ പ്രയാസം മനസിലാക്കി ഡല്‍ഹിയിലെ സ്റ്റാഫ് നിയമനം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി
ഹൈബി ഈഡന്‍ എം.പി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തകരും ഹൃദയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാപിത താത്പര്യക്കാരായ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചെടുത്ത വികാരം യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലാക്കിയാണ് തന്റെ നടപടിയെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയില്‍ ലോക്‌സഭയുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ആവശ്യങ്ങളില്‍ സഹായിക്കാന്‍ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഇത്തരത്തില്‍ പ്രവൃത്തി പരിചയമുള്ള ഒരാളായതിനാലാണ് നിയമിക്കാന്‍ തീരുമാനിച്ചത്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കല്‍ സഹായിയുടെ തസ്തികയിലേക്കായിരുന്നു നിയമനം. കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

കെ.എസ്.യു പ്രവര്‍ത്തകനായി ഏറ്റവും താഴെ തട്ടില്‍ നിന്നും പൊതു പ്രവര്‍ത്തന ജീവിതം ആരംഭിച്ച താന്‍ എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കീഴില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോട് പുലര്‍ത്തിയ ആത്മാര്‍ത്ഥത കൊണ്ടും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ കൊണ്ടും മാത്രമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഏറെ വേദനാജനകമാണ്. ഇതിന്റെ വസ്തുതകള്‍ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താല്‍പര്യത്തോടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചെടുത്ത വൈകാരികതയില്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്നത് മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവര്‍ത്തകരും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ പ്രവര്‍ത്തകരുടെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് സതീഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ ഹൈബിയുടെ നിലപാടിന് പൂര്‍ണപിന്തുണയാണ് ലഭിക്കുന്നത്.

ഹൈബി ഈഡന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡല്‍ഹിയിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംവാദത്തില്‍ എന്റെ പ്രതികരണം.

അപ്രതീക്ഷിതമായിട്ടാണ് കോണ്‍ഗ്രസ് പ്രസ്ഥാനം ലോക് സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ദൗത്യം എന്നെ ഏല്‍പ്പിക്കുന്നത്. നിങ്ങളോരോരുത്തരുടേയും നിസ്വാര്‍ത്ഥമായ പരിശ്രമങ്ങളുടെ ഫലമായി വലിയ ഭൂരിപക്ഷത്തോടെയാണ് ഞാന്‍ ലോക് സഭയിലെത്തുന്നത്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നില നിര്‍ത്തുക എന്നത് തന്നെയായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.

ഡല്‍ഹിയില്‍, ലോക്‌സഭയുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ആവശ്യങ്ങളില്‍ സഹായിക്കാന്‍ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഈ സമയത്താണ് സതീഷ് എന്റെ അടുത്തെത്തുന്നത്. സതീഷുമായി സംസാരിച്ചതില്‍ നിന്നും ഇത്തരം കാര്യങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഒരാളെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കല്‍ സഹായിയുടെ തസ്തിക ആയതിനാല്‍ സതീഷിനെ നിയമിക്കുകയുണ്ടായി. വളരെ കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.

ഒരു കെ.എസ.യു പ്രവര്‍ത്തകനായി ഏറ്റവും താഴെ തട്ടില്‍ നിന്നും പൊതു പ്രവര്‍ത്തന ജീവിതം ആരംഭിച്ച ഞാന്‍ എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കീഴില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തന്നെയാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി എന്റെ പൊതു പ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോട് പുലര്‍ത്തിയ ആത്മാര്‍ത്ഥത കൊണ്ടും , പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ കൊണ്ടും മാത്രമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഏറെ വേദനാജനകമാണ്. ഇതിന്റെ വസ്തുതകള്‍ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താല്‍പര്യത്തോടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചെടുത്ത വൈകാരികതയില്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്ന് ഞാന്‍ മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവര്‍ത്തകരും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ നിങ്ങളുടെ അഭിപ്രായത്തെ ഞാന്‍ മാനിച്ച് കൊണ്ട് സതീഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …