യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍. ആറാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 23 കാരിയായ അലക്സ തെരേസാസ് 80 അടി താഴ്ചയിലേക്ക് പതിച്ചത്. മെക്സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്സ. വടക്കുകിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ് സംഭവം.
ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.