ആരോഗ്യമുള്ള നാലു കുട്ടികളെ വീല്‍ ചെയറിലിരുത്തി 140,000 യൂറോയുടെ സര്‍ക്കാര്‍ ആനുകൂല്യം അനധികൃതമായി കൈപ്പറ്റി

Editor

ബര്‍ലിന്‍: ലൂബെക്കില്‍ നിന്നുള്ള നാല്‍പ്പത്തൊന്‍പതുകാരി തന്റെ ആരോഗ്യമുള്ള നാലു കുട്ടികളെ വീല്‍ ചെയറിലിരുത്തി 140,000 യൂറോയുടെ സര്‍ക്കാര്‍ ആനുകൂല്യം അനധികൃതമായി കൈപ്പറ്റി. സംഭവം വെളിച്ചത്തു വന്നതോടെ കേസ് കോടതിയിലെത്തി. വിചാരണ വേളയിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്.

കുട്ടികളെ ഡോക്ടറുടെ മുന്നില്‍ കടുത്ത രോഗികളായി ചിത്രീകരിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തി വന്നത്. 2010 മുതല്‍ 2016 വരെയായിരുന്നു തട്ടിപ്പ്. മൂത്ത കുട്ടിക്ക് ഇപ്പോള്‍ 27 വയസും ഇളയ കുട്ടിക്ക് 10 വയസുമുണ്ട്.
ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു വരുമ്പോള്‍ അമ്മ തങ്ങളെ മാനസികമായി സമ്മര്‍ദത്തിലാക്കിയിരുന്നു എന്ന് ഒരു കുട്ടി പ്രോസിക്യൂട്ടര്‍മാര്‍ക്കു മൊഴി നല്‍കിയതും ഏറെ കുരുക്കിലായി. ഭര്‍ത്താവില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹ്യക്ഷേമവും കുട്ടികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഉള്‍പ്പടെയാണ് സര്‍ക്കാരിനെ വെട്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെവിന്‍ വധക്കേസ് പത്ത് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവും പിഴയും വിധിച്ചു

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം: കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ എസ്.ഐക്ക് സസ്പെന്‍ഷന്‍

Related posts
Your comment?
Leave a Reply